Chapter Title : ബേബി ഗേൾ 2 [~empu®an]
ഒരു എറണാകുളം ബസ്സ് നിൽക്കുന്നുണ്ടായിരുന്നു.. അതോണ്ട് ബസ് കാത്തു നിൽക്കേണ്ടി വന്നില്ല എന്നുമാത്രമല്ല ബസ്സിലായി അധികം തിരക്കും ഉണ്ടായിരുന്നില്ല...
ഉള്ളിലേക്ക് കേറുമ്പോൾ തന്നെ കണ്ടക്ടർ വണ്ടിയെടുക്കാൻ അര മണിക്കൂർ എടുക്കുമെന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഉള്ളിൽ കേറിയവശം സെന്ററിലായുള്ള വിൻഡോ സീറ്റിൽ ഇരിപ്പുറപ്പിച്ചുകൊണ്ട് കുറച്ചു നേരം കണ്ണടച്ച് കിടന്നു...
കണ്ണടച്ച വഴിക്ക് ആദ്യം മനസ്സിലേക്ക് വന്ന മുഖം അച്ഛന്റെയും അമ്മയുടെയും ആയിരുന്നു.. അതുകൊണ്ട് തന്നെ എന്റെ നിയന്ത്രണത്തിനെയും താണ്ടി കണ്ണുകൾ നിറയാൻ തുടങ്ങി...
പെട്ടന്ന് ബസ്സാണെന്നുള്ള ബോധം മനസ്സിലേക്ക് വന്നതും ഞാൻ കണ്ണുകൾ തുടച്ചുകൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു...
ഭാഗ്യത്തിന് ബസ്സിൽ അപ്പോഴും അധികം ആളുകളൊന്നും വന്നിട്ടുണ്ടായിരുന്നില്ല പക്ഷെ എന്റെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് തൊട്ടടുത്തായി ഒരാൾ ഉണ്ടായിരുന്നു അതും എല്ലാം വീക്ഷിച്ചുകൊണ്ട്...
ഹലോ... അനുമോള് എങ്ങോട്ടാ ഈ ബാഗും തൂക്കി പിടിച്ചുകൊണ്ട്... അതും ഈ എന്നോട് പറയാതെ...
ആ ആളെ കണ്ട് ഞെട്ടലോടെ നിന്ന എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് ആ ശബ്ദമായിരുന്നു...
ഹലോ.. എന്താണ് മോളെ റിലേ പോയോ...
പെട്ടന്ന് എന്റെ ബാക്കിലൂടെ കയ്യിട്ട് തോളിൽ പിടിച്ചു ചേർത്തുകൊണ്ട് അമ്മാവൻ പറഞ്ഞതും ഞാനാ കൈ തട്ടിമാറ്റി...
വേണ്ട.. എന്നെ ആരും സ്നേഹിക്കണ്ട എനിക്ക് പേടിയാ...
എന്താടാ..!! എന്താ എന്റെ മോൾക്ക് പറ്റിയേ... ഞാനങ്ങനെ പറഞ്ഞത് കൊണ്ടാണോ.. സോറി ഈ മാമനോട് മോള് ക്ഷമിക്ക്... ഞാനപ്പോഴത്തെ ദേഷ്യത്തിന് എന്തെക്കയോ പറഞ്ഞു പോയി എന്നും പറഞ്ഞു മോള് അങ്ങ് ഇറങ്ങി പോവാണോ വേണ്ടേ... വാ നമുക്ക് വീട്ടിക്ക് പോവാം...
ഇല്ല മാമാ..!! ഞാൻ വരുന്നില്ല.. ഞാനിനി ആർക്കും ഒരു ശല്യമായി ഉണ്ടാവില്ല... മാമൻ പൊക്കോ...
ശല്ല്യോ എനിക്കോ... എടാ പറ്റിപ്പോയി ഞാൻ പറഞ്ഞില്ലേ അപ്പോഴത്തെ അവസ്ഥയിൽ ഞാനറിയാതെ..!!!
മോൾക്ക് അറിയോ നിന്നോട് അങ്ങനൊക്കെ പറഞ്ഞ ശേഷം എനിക്കൊരു സമാധാനോം ഉണ്ടായിരുന്നില്ല.. പിന്നെ ആകെ ഉണ്ടായിരുന്ന സന്തോഷം നിന്നോട് വീട്ടിൽ ചെന്നതും സോറി പറയണം എന്നതായിരുന്നു.. പക്ഷെ അതും ചിന്തിച്ചു വീട്ടിലെത്തിയപ്പോ കണ്ടത് നീ എഴുതി വെച്ച ലേറ്റാറാ...
പിന്നെ അവിടുന്നങ്ങോട്ട് ഞാനനുഭവിച്ച ടെൻഷൻ എനിക്ക് മാത്രേ അറിയൂ..
മോൾക്കറിയോ ഞാനിപ്പോ നിന്നേം തപ്പി എവിടൊക്കെ പോയെന്ന്...
എനിക്കൊന്നും കേൾക്കാൻ താൽപ്പര്യം ഇല്ല പ്ലീസ്... ശല്ല്യം ചെയ്യാതെ നിങ്ങളൊന്നു പോയിത്തരോ...
കൈ കൂപ്പി ഞാനത് പറയുന്നത് കണ്ടിട്ടെന്നോണം തൊട്ടപ്പുറത്തെ സീറ്റിലുണ്ടായിരുന്ന ഒരാൾ എണീറ്റുകൊണ്ട് എന്റെ അടുത്തേക്ക് വന്നു..
ഹലോ.. എന്നാച്ചു സിസ്റ്റർ എതാവത് പ്രോബ്ലമാ... യാരിവൻ.?
ഹലോ സാർ..
💬 Comments
View all comments