0%

Chapter Title : ബേബി ഗേൾ 2 [~empu®an]

Author : ~empu®an Read All Parts 941

നാങ്ക കല്യാണം പണ്ണിക്ക പോറവങ്ക.. എങ്ങൾക്കുള്ളെ ആയിരം പ്രോബ്ലം ഇറുക്കും.. ഇതെല്ലാം കേക്ക നീയാര് മൂടിട്ട് പോടാ..

ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും മാമൻ ഇടക്ക് കേറി പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും ഞെട്ടിപ്പോയി..

ഹലോ സിസ്റ്റർ.. ഇന്താള് സൊള്ളുറത് ഉണ്മയാ..

മാമന്റെ ഡയലോഗ് കേട്ട് ഞെട്ടലിലിരുന്ന എന്നെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് അയാളുടെ ആ ചോദ്യമായിരുന്നു...

ആഹ്.. മം.. ആമ..

തപ്പി തടഞ്ഞു ഞാനാളോട് പറഞ്ഞത് കെട്ടിട്ടെന്നോണം പിന്നൊന്നും പറയാൻ നിൽക്കാതെ അയാൾ സീറ്റിലേക്ക് ചെന്നിരുന്നു...

ഡീ... നീയെന്താ ഈ വായും പൊളിച്ചു ഇരിക്കുന്നെ... എണീക്ക് പോവാം...

ഞെട്ടൽ മാറാതെ നിന്ന എന്റെ കവിളിൽ പിടിച്ചു നുള്ളിക്കൊണ്ട് മാമൻ പറഞ്ഞു...

ആഹ്.. എങ്ങോട്ടാ..!! ഞാനൊന്നും വരുന്നില്ല.. ഞാൻ എന്റെ വീട്ടിക്ക് പോവാ..

എടീ പൊട്ടിക്കാളി നിന്റെ വീട്ടിക്ക് തന്നാ പോണേ..!! പുറത്തു കാർ കിടപ്പുണ്ട്...

മാമൻ പൊക്കോ എനിക്ക് ഒറ്റക്ക് പോവാൻ അറിയും...

ദേ പെണ്ണേ... മര്യാദക്ക് എണീറ്റോണം അല്ലെങ്കിൽ ഞാൻ പൊക്കിയെടുത്തു കൊണ്ടുപോവും.. പറഞ്ഞേക്കാം...

പിന്നെ അധികം ഭലം പിടിക്കാൻ നിൽക്കാതെ ഞാൻ പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി മാമന്റെ പിന്നാലെ നടന്നു....

സ്റ്റാന്റിന് പുറത്തായി ഒരു പാർക്കിങ്ങിലായാണ് വണ്ടി നിർത്തിയിരുന്നത്...

വാ കേറ്..

വണ്ടിയുടെ അടുത്തെത്തിയപാടെ മാമൻ ഡോർ തുറന്നുകൊണ്ട് എന്നോട് പറഞ്ഞു.. ഞാനും പിന്നെ മറുത്തൊന്നും പറയാതെ നേരെ വണ്ടിയിലോട്ട് കേറി...

അങ്ങനെ വണ്ടി നേരെ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് പാഞ്ഞു...

അമ്മാവാ.!! ഇതെന്താ ഇങ്ങോട്ട്...

ഞാൻ ഡ്രെസ്സൊന്നും എടുത്തിട്ടില്ലടി.. നീ അകത്തോട്ടു വാ...

കാറ് വീടിന്റെ മുറ്റത്തു നിർത്തിക്കൊണ്ട് മാമൻ

💬 Comments

View all comments