Chapter Title : ബേബി ഗേൾ 2 [~empu®an]
പുറത്തിറങ്ങി വന്ന് എന്റെ ഭാഗത്തെ ഡോർ തുറന്നുകൊണ്ട് പറഞ്ഞു...
ദൈവമേ..!!! പറയാതെ പോയേന് ഈ മനുഷ്യൻ വീടിന്റെ ഉള്ളിൽ കൊണ്ടോയി തല്ലാൻ വല്ല പ്ലാൻ ഇട്ടിട്ടുണ്ടാവോ.. ഏയ് അത്രക്ക് ചീപ്പൊന്നും അല്ല എന്റെ മാമൻ...
മനസ്സിലെ പേടി പുറത്തു കാണിക്കാതെ ഞാൻ വിറക്കുന്ന കാലുകളോടെ അകത്തോട്ടു നടന്നു...
അനു നീ എന്നാലും എന്ത് മണ്ടിയാടി...
പെട്ടന്ന് റൂമിൽ നിന്നും വന്ന മാമൻ എന്നെ നോക്കി ചോദിച്ചതും എന്തേ എന്നാ ഭാവത്തിൽ ഞാൻ തലകുലുക്കി...
പിന്നെ അല്ലാതെ പിണങ്ങി പോവുമ്പോ അറ്റ്ലീസ്റ്റ് താമസിക്കാൻ പോണ വീടിന്റെ ചാവി എടുത്തിട്ട് പോവാൻ അറിയത്തില്ലേ നിനക്ക്...
മാമനത് പറഞ്ഞതും നാക്ക് കടിച്ചുകൊണ്ട് ഞാൻ ചമ്മൽ പ്രകടിപ്പിച്ചു..
മം മതി മതി ചമ്മിയത്.... നടക്ക് പോവാം...
മാമാ...
എന്താടാ...!!
ബസ്സിൽ വച്ചു അയാളോട് മാമൻ പറഞ്ഞത് കാര്യായിട്ടാണോ...
എന്ത്..?
അല്ലാ..!! നമ്മൾ കല്യാണം കഴിക്കാൻ പോവാണെന്നുള്ള കാര്യം..
ഏയ്..!! അത് ഞാൻ അപ്പോഴവിടുന്ന് രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതല്ലേ... നിനക്ക് ഈ തമിഴന്മാരെ അറിയാത്തോണ്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എവിടുന്നാ ആളുകൾ വന്ന് തല്ലുക എന്നുപോലും അറിയത്തില്ല... ഞാനങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ എന്റെ കാര്യത്തിലൊരു തീരുമാനം ആയേനെ...
എന്താണ് അനുമോളെ അതങ്ങ് സീരിയസാക്കി എടുത്തോ..
ഏയ്.. ഞാൻ ചുമ്മാ..
മനസ്സിൽ സങ്കടം തികട്ടി വന്നെങ്കിലും പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു....
മം ശെരി... നടക്ക് പോവാം...
എന്നെ കാറിലേക്ക് കേറ്റിക്കൊണ്ട് മാമൻ വീട് പൂട്ടി ചാവിയുമായി വന്ന് വണ്ടിയിൽ കേറിയിരുന്നു...
അല്ല അനുമോളെ... അവിടെ പോയിട്ട് എന്താ പ്ലാൻ...
ഈ അനുമോളെ എന്നുള്ള വിളിയൊന്നു നിർത്തോ...
💬 Comments
View all comments