Chapter Title : ബേബിച്ചായനും മദാലസകളും 5 [തനിനാടന്]
വച്ചിരുന്ന ബ്രെഡ്ഡും പഴവുമായിരുന്നു വിശപ്പകറ്റിയത്. റെയിൽവേസ്റ്റേഷനിലെ ബുക്സ്റ്റാളിൽ നിന്നും മൊബൈൽ റീച്ചാർജ്ജ് ചെയ്തു. അവിടെ നിന്നും പുറത്തിറങ്ങി തൊട്ടടുത്തുള്ള ഒരു തട്ടുകട ശ്രദ്ധയിൽ പെട്ടത്. അമ്പത് വയസ്സു പ്രായം വരുന്ന ഒരാളാണ് പ്രധാന കുക്ക് ഒപ്പം രണ്ടു സഹായികളും ഉണ്ട്. പൊറോട്ടയും ബീഫും, ഓംബ്ലേറ്റും, ചൂട് ദോശയുമെല്ലാം കഴിക്കുന്ന ആളുകൾ. “ മൂന്ന് പൊറോട്ടയും ഒരു പ്ലേറ്റ് കപ്പയും ബീഫും “ “വേറെ എന്തേലും വേണോ" “പറയാം“ അയാൾ ചൂടുള്ള തട്ടിലെക്ക് അല്പം വെളിച്ചെണ്ണ പകർന്നു എന്നിട്ട് ഒരു കലത്തിൽ നിന്നും കപ്പ കോരി ഇട്ടു. അതിനു മുകളിലേക്ക് ബീഫും. ഇളക്കിയെടുക്കുന്നതിനിടയിൽ കറിവേപ്പിലയും ഇഞ്ചിയും സബോളയും ഇട്ടു. “ഇച്ചിരേ കയ്യിലോട്ട് ഒന്ന് ഇടാമോ? എരിവ് നോക്കാനാ“ പ്ലേറ്റ് എടുക്കാൻ ശ്രമിച്ചു “ഇങ്ങൊട്ട് ഇട്ടോന്നേ“ അയാൾ ടോണിയുടെ മുഖത്തേക്ക് ഒന്ന് നോക്കി. എന്നിട്ട് കയിലിൽ അല്പം കോരിയെടുത്ത് കയ്യിലോട്ട് ഇട്ടു. ആവി പറക്കുന്ന ബീഫും കപ്പയും ടോണിയുടെ കൈവെള്ളയിൽ ഇട്ടുകൊടുത്തിട്ട് അയാളുടെ മുഖത്ത് അൽഭുതം. തൊട്ടടുത്ത് നിന്നിരുന്ന ആൾ കൈയ്യിലെക്ക് ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ ആ തഴമ്പ് കണ്ട് അയാളുടെ കണ്ണുകളിൽ അറിയാതെ ഒരു ഭീതി പടർന്നു. യാതൊരു ഭാവഭേദവും ഇല്ലാതെ കറി വായിലോട്ട് ഇട്ടു. “ഇച്ചിരി കുരുമുളക് കേറ്റിയിട്ടേരെ“ ടോണി പറഞ്ഞു. അയാൾ അല്പം കൂടെ ബീഫ് കോരി ഇട്ടു എന്നിട്ട് കുരുമുളകും ചേർത്ത് നല്ല പോലെ മൊരിച്ചെടുത്തു. പ്ലേറ്റിലേക്കിട്ടു കൊടുത്തു. ചൂടുള്ള പൊറോട്ട മറ്റൊരു പ്ലേറ്റിൽ ഇട്ടു. ടോണി അടുത്തുള്ള ഒരു ബെഞ്ചിൽ ഇരുന്ന് കഴിക്കുവാൻ തുടങ്ങി. കടയിൽ ആളുകൾ വന്നു തിരക്ക് കൂടിക്കൊണ്ടിരിന്നെങ്കിലും ടോണിയുടെ
💬 Comments
View all comments