Chapter Title : ബീന മിസ്സിന്റെ ഓർമകളിൽ [Hafiz Rehman]
പറഞ്ഞു ഹിന്ദി സെക്കൻഡ് ലാംഗ്വേജ് എടുക്കണം ഒന്നും പഠിച്ചിലിലും ഫുൾ മാർക്ക് കിട്ടും എന്നും വിചാരിച് ഇരുന്ന ആളാണ് ഞാൻ. പക്ഷേ ടീച്ചറെ നോക്കി നിന്നു ആ കാര്യം മറന്നു.ഞാനൊരാളെ കൈപൊക്കിയുള്ളു.പണ്ടാരം, എല്ലാവരും അടക്കിപിടിച്ചു ചിരിക്കാൻ തുടങ്ങി.ടീച്ചർ പോയി കഴിഞ്ഞപ്പോഴാണ് അത് ബീന മിസ്സ് ആണെന്നും, ഈ സ്കൂളിലെ വൈസ് പ്രിൻസിപ്പൽ കൂടിയാണെന്നും സർവോപരി നല്ല സ്‌ട്രിക്‌ട്ടും വഴക്കുമാണെന്നും അറിയുന്നത്.ടീച്ചർക്ക് ഹയർ സെക്ക്കന്ററി കൂടാതെ 9 ആം ക്ലാസിലെ ഒരു മലയാളം ടീച്ചറുടെ ഒഴിവിൽ അവിടെയും ക്ലാസ് എടുക്കണമെന്നും ഓരോരുത്തർ പറഞ്ഞു അറിഞ്ഞു.സയൻസ് സെക്ഷനിൽ ടീച്ചർ മലയാളം എടുക്കുന്നുണ്ട്. അപ്പുറത്തെ സെക്ഷനിലും കമ്പ്യൂട്ടർ സയൻസ് സെക്ഷനിലും അന്വേഷിച്ചപ്പോഴാണ് ഞാൻ മാത്രമേ സെക്കന്റ് ലാംഗ്വേജ് മലയാളം എടുത്തിട്ടുള്ളു എന്നറിഞ്ഞത്.ഞാൻ മാത്രമായിട്ട് എടുത്തത് കൊണ്ട് എന്നേ ഹിന്ദിയിലേക്ക് മാറ്റും എന്ന എന്റെ വിശ്വാസത്തെ തെറ്റിച്ചുകൊണ്ടാണ് ഒരു അന്നേ ദിവസം ലാസ്റ്റ് പിരീഡ് ഹിന്ദി ടീച്ചർ വന്നപ്പോ എന്നോട് ബീന മിസ്സ് ഉള്ള 9 B യിലേക്ക് പൊയ്ക്കോളാൻ പറയുന്നത്.സെക്കൻഡ് ലാംഗ്വേജ് പിരിടുകൾ ഒന്നല്ലെങ്കിൽ ഉച്ചക്ക് ഭക്ഷണത്തിനു മുൻപ് അല്ലെങ്കിൽ അവസാന പിരീഡ് എന്ന രീതിയിലായിരുന്നു ക്രമീകരിച്ചത്. പിന്നെ ക്ലാസ്സീന്നിറങ്ങി ഒരു പാസേജ് കടന്നാൽ 9 B ആയി. താഴെ നിലയിൽ തന്നെയാണ് രണ്ടു ക്ലാസ്സ് മുറികളും അതുകൊണ്ട് അധികം നടത്തം ഒന്നും വേണ്ട.ഞാനവിടെ ചെല്ലുമ്പോ മൊത്തം 6 ഡെസ്ക്കുകൾ ഉള്ളതിൽ 3 റോയിൽ ആൺകുട്ടികൾ ഉണ്ട്.പെൺകുട്ടികൾ ഇല്ല. സ്കൂളിന്റെ അവസ്ഥ മുന്നേ പറഞ്ഞല്ലോ 9 B യിൽ ആകെയുള്ളത് ഈ 12 പേർ മാത്രമാണ്. പിന്നെ സർക്കാരിൽ ഡിവിഷൻ എണ്ണം
💬 Comments
View all comments