Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
ഉള്ളിലുള്ളതുകൊണ്ടാണ് നിന്റെ ടീച്ചർമാരെ ശല്യം ചെയ്തവനെ നീ വെറുതെ വിടാതിരുന്നതെന്ന് ആ ബംഗാളിയെ നീ അടിക്കുന്ന അടി കണ്ടപ്പോഴേ എനിക്ക് മനസ്സിലായി. മോനെ അനീതിയും അക്രമവും കണ്ടാൽ പേടിച്ച് മാറിനിൽക്കരുത് പ്രതികരിക്കണം വേണ്ടടത്തെല്ലാം
(അമ്മാമ്മ അംബിക, ബീന ടീച്ചർമാരോട്)
അമ്മാമ്മ : ഇവനെ നിങ്ങൾ പഠിപ്പിക്കുന്നത് ഒന്നും പാഴായി പോയിട്ടില്ല ഇങ്ങനത്തെ കുട്ടികളെ നിങ്ങളെപ്പോലെ നല്ല ടീച്ചർമാർക്ക് പഠിപ്പിക്കാൻ കിട്ടുന്നതും പഠിപ്പിച്ച് സമൂഹത്തിലോട്ട് വിടുന്നതും എല്ലാം വലിയ ഗുണം ചെയ്യുന്നതാണ് നാളത്തെ സമൂഹത്തിന്. നിങ്ങളുടെ ഭാഗ്യമാണ് ഇവനെപ്പോലെ ഒരു കുട്ടിയെ പഠിപ്പിക്കാൻ കിട്ടിയത് നിങ്ങൾ നല്ലത് പഠിപ്പിച്ചു കൊടുത്തതിന്റെ ഗുണമാ അവൻ വേണ്ടാതീനം കണ്ടപ്പോൾ അടങ്ങി നിൽക്കാതെ പ്രതികരിച്ചു നിങ്ങളെ സംരക്ഷിച്ചത്. ഇങ്ങനത്തെ മിടുക്കൻ കുട്ടികളെ നിങ്ങൾ ടീച്ചേഴ്സ് നല്ല ശ്രദ്ധ നൽകി കൂടെ നിർത്തണം
' എല്ലാം കഴിഞ്ഞ് മനസ്സിനും, ബസ്സിനും അകത്ത് ശാന്തമായി ഇരിക്കുമ്പോൾ അമ്മാമ്മ ഷമീറിനെ കുറിച്ചും അവൻ കാരണം ഞങ്ങളെക്കുറിച്ചും ഇങ്ങനെ നല്ലത് പറഞ്ഞു കേൾക്കുമ്പോൾ ബീന ടീച്ചർക്ക് അവനോട് ഒരു പ്രത്യേക സ്നേഹവും, വല്ലാത്തൊരു വാത്സല്യവും കൂടിച്ചേർന്ന് മനസ്സിൽ അവനോടുള്ള മതിപ്പ് ഇരട്ടിയായി. ഒരു സ്നേഹ പുഞ്ചിരിയോടെ അവനെ നോക്കിക്കൊണ്ട് ബീന ടീച്ചർ അമ്മാമ്മയോട്
ബീന മിസ്സ് : സ്കൂളിലെ ഏറ്റവും മിടുക്കൻ ഇവൻ തന്നെയാണ്. പഠിപ്പിക്കുന്ന എല്ലാ കുട്ടികളും നല്ലവരായി തീരണമെന്ന് ആഗ്രഹമാണ് ഞങ്ങൾ ടീച്ചേഴ്സിനുള്ളത് അത് മനസ്സിലാക്കി ഞങ്ങൾക്ക് യാതൊരു തലവേദനയും ഉണ്ടാക്കാതെ ഞങ്ങൾ ടീച്ചേഴ്സ് പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിച്ച് ഭാവിയെക്കുറിച്ച് നല്ല കാര്യബോധത്തിൽ പഠിക്കുന്ന ഇവനെപ്പോലുള്ള മിടുക്കന്മാർ ആവണം മറ്റു കുട്ടികളും
കണ്ടക്ടർ: അത് ടീച്ചർ
💬 Comments
View all comments