Chapter Title : ? ബീവി 2 ? [räbi]
ഞാൻ കിടന്നു തരുമായിരുന്നു .
എഴുത്തിൽ മഷി പടർന്നിരുന്നു . എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു . ഇക്കായിൽ നിന്നും മറ്റൊരു പെണ്ണിന്റെ പേരുപോലും കേൾക്കാനെനിക്ക് സാധിക്കില്ല എന്നയവസ്ഥയിലേക്ക് എന്റെ മനസ്സ് മാറിയിരുന്നു.
എനിക്ക് സങ്കടം സഹിക്കാനായില്ല . കിടക്കയിൽ തലയിണയിൽ മുഖമമർത്തി കുറേ നേരം കരഞ്ഞു ..
എന്റെ കണ്ണിൽ നിന്നും ചുടുകണ്ണുനീർ നിലയ്ക്കാതെയൊഴുകി ..
എഴുന്നേറ്റു കണ്ണാടിയിൽ നോക്കി എന്റെ മുഖത്തു നോക്കിത്തന്നെ കുറേ നേരം കരഞ്ഞു . തൊണ്ടവറ്റി., തലവേദനിച്ചപ്പോൾ കട്ടിലിൽ ചെന്ന് കിടന്നു . പിന്നെയും സങ്കടം സഹിക്കാനാകാതെ കരഞ്ഞു പോയി.
ഡയറിയെടുത്തു വെച്ചു . ഇന്നലെ ഇക്ക എന്നിലടങ്ങിക്കിടന്നപ്പോൾ ഒരു സാമ്രാജ്യം വെട്ടിപ്പിച്ച പോലെയായിരുന്നുവെനിക്ക് .. വലിയ അമൂല്യമായയൊന്ന് ഞാൻ നേടിയപോലെ ..
ഒന്നേകാലായപ്പോൾ ഇക്ക വീണ്ടും വിളിച്ചു ., ചോറ് കഴിക്കാൻ പറഞ്ഞു ., കഴിച്ചു . അടുത്ത മുറിയും വർക്കേരിയയും ക്ലീനാക്കിയതിനു ശേഷം ഞാൻ മയങ്ങി . ഇക്ക മൂക്കുകുത്തി ശരിക്ക് കണ്ടില്ലായിരുന്നുവെന്ന് പറഞ്ഞത് എന്നെയിന്നലെ ആയിഷയായിട്ട് കരുതിയത് കൊണ്ടാണോ എന്ന സന്ദേഹമെന്നെ വല്ലാതെ തളർത്തി . അല്ല.. എന്നെന്റെ മനസ്സ് നിരന്തരം മന്ത്രിക്കുന്നുണ്ടായിരുന്നെങ്കിലും ആ ചിന്തയെനിക്ക് അസഹ്യമായിരുന്നു .
നാലുമണിയായപ്പോഴാണ് എണീറ്റത് .. ഞാൻ കുളിച്ചു സോഫയിലിരുന്ന് പത്രം വായിച്ചു . മുൻ വശത്തെ പൊക്കിക്കെട്ടിയ തറക്കു മുകളിൽ പ്ലാസ്റ്റിക്ക് ചട്ടിയിൽ വെച്ചിട്ടുണ്ടായിരുന്ന നാല് റോസകൾക്ക് വെള്ളമൊഴിച്ചുകൊണ്ടിരുന്നപ്പോൾ അപ്പുറത്തെ മതിലിൽ സുബൈദാത്താനെ കണ്ടു . സുബൈദാത്ത വിശേഷം ചോദിച്ചു ., മരുമകനും മോളും വിരുന്നിനു വന്ന വിശേഷം പറഞ്ഞു ., പാല് നാളെ മുതൽ
💬 Comments
View all comments