0%

Chapter Title : ബെംഗളൂരു ഡയറീസ് 1 [Trivikram]

Author : Kambikathakal Read All Parts 900

ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. ഞാൻ ഞെട്ടി പോയ ഒരു നിമിഷം ആയിരുന്നു അത്. അവൾക്കെങ്ങനാണ് എന്നോട് പ്രണയം തോന്നിയത് എന്ന് മനസിലായതേ ഇല്ല. അവളെപ്പോലെ ഒരാളെ പ്രേമിച്ചു നടക്കുന്നത് അന്നത്തെ എനിക്ക് പറ്റില്ലായിരുന്നു. കൂട്ടുകാർ ഊളകളുടെ മുൻപിൽ ആളാവാൻ ഞാൻ അവളോട് വളരെ മോശമായി ബിഹേവ് ചെയ്തു.

നിന്നെപ്പോലെ ആണും പെണ്ണും കെട്ടതിനെ ഒക്കെ ഞാൻ എങ്ങനെ പ്രേമിക്കും. നീ പത്തടി ദൂരെ നിന്നാലേ നാറി തുടങ്ങും എന്നൊക്കെ പറഞ്ഞു. ചുറ്റും എന്റെ കൂട്ടുകാർ ഉൾപ്പെടെ ഒരു 20 പേർ ഉണ്ടാവും. പലരും അത് കേട്ട് പൊട്ടിച്ചിരിച്ചു. അവർ അന്ന് അവൾ ആദ്യമായി  കരയുന്നത് കണ്ടു. ആ പാവം എന്റെ ക്രൂരമായ വാക്കുകൾ കേട്ട് കരഞ്ഞു കൊണ്ട് ഓടിപ്പോയി. അവളുടെ ബോൾഡ് ഇമേജ് തകർന്നു വീണു. ആണും പെണ്ണും ഉൾപ്പെടെ ഒരുപാടു പേർ അവളെ ബുള്ളി ചെയ്യാൻ തുടങ്ങി. പക്ഷെ വെറും ആറു മാസം കൊണ്ട് അവൾ പിന്നെയും പഴയ ഫോമിലേക്ക് തിരിച്ചു വന്നു.

നിമിഷ : "എടാ എന്താ ഒന്നും മിണ്ടാത്തെ??"

അരുൺ : "അയ്യോ. സോറി നിമിഷ. ഞാൻ ഇതൊട്ടും പ്രതീക്ഷിക്കാത്ത..... ഒരു കോൾ ആയിപ്പോയി. അതാ. എന്ത് പറ്റി ഇങ്ങനെ.... ഒരു കോൾ". ഞാൻ തപ്പി.

നിമിഷ: "എടാ നിന്നെക്കൊണ്ട് ഒരു ആവിശ്യം ഉണ്ട്. നീ കോളേജിൽ എക്കൊണോമിക്സ് ആയിരുന്നില്ലേ. ഒന്ന് രണ്ടു ബുക്ക്സ് വേണമായിരുന്നു. എന്റെ ജൂനിയേഴ്സിന് എന്തോ ആവിശ്യം ഉണ്ടെന്ന്"

അരുൺ : "ബുക്ക്സ് എന്റെ കയ്യിൽ കാണും. പക്ഷെ ഞാൻ നാളെ പുലർച്ചെ ബാംഗ്ലൂരിലേക്ക് പോകുമല്ലോ നിമിഷേ.

💬 Comments

View all comments