Chapter Title : ബെംഗളൂരു ഡയറീസ് 4 [Trivikram]
എന്ന് വിചാരിച്ചു.
രാധിക : "അതെ. നീയൊക്കെ എന്തെങ്കിലും കാണിക്ക്. ഫാഷൻ ഷോ ഉണ്ടാവുമോ ഇല്ലേ. അത് പറ."
നിമിഷ അത് കേട്ട ഉടൻ പുറത്തേക്ക് ഇറങ്ങി.
നിമിഷ : "ഉറപ്പല്ലേ മോളെ. ഞാൻ പോയി ഹാളിൽ എല്ലാരേയും വിളിച്ചു ഇരുത്താം. നിങ്ങൾ അവളെ റെഡി ആക്കി കൊണ്ട് വാ."
പൂജ : "ഓക്കേ സെറ്റ്."
നിമിഷ നേരെ പോയി താല്പര്യമുള്ള എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു. എല്ലാ വർഷ വിദ്യാർഥികളും വരുന്നുണ്ട് എന്നെനിക്ക് മനസിലായി. ഒരു എൺപതു പേരെങ്കിലും കാണും. അവർ ആ ഹാളിൽ തിക്കി തിരക്കി എന്റെ വരവിനു വേണ്ടി നിന്നു. നിമിഷ ആ കൂട്ടത്തിന് നടുക്ക് എനിക്ക് നടക്കാൻ സ്‌പെയ്‌സ് ഇട്ടു. ഞാൻ ധൈര്യം സംഭരിച്ചു നിന്നു. ഹാളിൽ ആൾക്കാർ കൂടുന്ന ബഹളം എനിക്ക് കേൾക്കാമായിരുന്നു. എന്ത് വന്നാലും തളരരുത് എന്ന് മനസ്സിൽ പലയാവർത്തി പറഞ്ഞു.
അന്ന : "ഇത്രയും ആൾക്കാരുടെ മുൻപിൽ പോകുന്നതല്ലേ. ഇത്രയും മേക്കപ്പ് പോരാ."
അവൾ പുറത്തു പോയി കുറച്ചു സാധനങ്ങൾ കൊണ്ട് വന്നു. മാഗ്നെറ്റ് മൂക്കുത്തിയും കമ്മലും. അവൾ അതെന്നെ ധരിപ്പിച്ചു. കണ്ണാടി നോക്കിയപ്പോൾ എനിക്കത് ഇഷ്ടമായി.
പൂജ : "എന്നാൽ പിന്നെ ഇതും കൂടി ഇട്ടോ." അവൾ എന്നെ അവളുടെ സ്വർണ പാദസരവും അരഞ്ഞാണവും ഇടീച്ചു.
നിമിഷ : "ആ റെഡി റെഡി. പിള്ളേര് അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്." പെട്ടെന്ന് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി. പക്ഷെ ഞാൻ മനസ് കൊണ്ട് തയ്യാറെടുത്തു. ഞാൻ സ്വയം അരുണിമയായി മാറിയതായി കണക്കാക്കി. മനസ്സിൽ ഒരുപാടു ഫാഷൻ ഷോസിന്റെ ദൃശ്യങ്ങൾ
💬 Comments
View all comments