Chapter Title : ബെംഗളൂരു ഡയറീസ് 5 [Trivikram]
നോക്കി കൊണ്ട് നിൽപ്പുണ്ടായിരുന്നു, പിന്നിൽ. എനിക്ക് പറ്റാവുന്നത്ര സ്ത്രൈണത കൊടുത്താണ് ഞാൻ നടന്നത്. അവരവിടെ എന്ത് ചെയ്യുന്നു എന്ന് ഞാൻ കണ്ടില്ല. നോക്കാൻ പോയില്ല എന്ന് പറയുന്നതാണ് ശരി. ഒന്ന് രണ്ടു പെണ്ണുങ്ങൾ എന്നെക്കണ്ടു അമ്പരക്കുന്നതു കണ്ടു. ഞാൻ മൈന്റ് ചെയ്യാതെ ചെറിയ ജാഡ കലർന്ന ചിരിയോടെ പുറത്തേക്ക് ഇറങ്ങി.
ഞാൻ ഹോസ്റ്റലിന്റെ പുറത്തെത്തി. നല്ല തണുപ്പ്. ഇടിപ്പിന് താഴെ ആണ് സാരി. സ്ലീവ്ലെസ്സ് ബ്ലൗസും. ഇതൊക്കെ കാരണം തണുപ്പ് എനിക്ക് നന്നായി അറിയാൻ പറ്റി. പക്ഷേ അതിനൊരു സുഖമുണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായി എനിക്ക് സ്വയം നല്ല സെക്സി ആയി ഫീലായി. എന്റെ അപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ട് എനിക്ക് തന്നെ വിശ്വസിക്കാൻ ആയില്ല. ഒരു ഹോട്ട് സ്ത്രീയുടെ എല്ലാ വേഷവിദാനങ്ങളോടും കൂടി രാത്രി പത്തു മണിക്ക് ഞാൻ റോഡിൽ!! ഇത് പറ്റാവുന്നിടത്തോളം ആസ്വദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ലൈഫിൽ ചിലപ്പോൾ മാത്രം നടക്കാനിടയുള്ള കാര്യം. വെറുതെ ബാക്കിയുള്ളവർ എങ്ങനെ നോക്കിക്കാണും എന്ന് ഊഹിച്ചു പാഴാക്കണോ? വേണ്ട എന്ന് തന്നെ ഞാൻ ഉറച്ച തീരുമാനം എടുത്തു.
ഞാൻ പതിയെ നടന്നു തുടങ്ങി. കുണുങ്ങി കുണുങ്ങി ഒരു പെണ്ണിനെ പോലെ.
ഞാൻ മെയിൻ റോഡിലേക്ക് വന്നു. ഫോണിൽ(ബാങ്കിൽ) പൈസ ഉണ്ടായിരുന്നുവെങ്കിലും ഞാൻ നടന്നു പോകാൻ തന്നെ തീരുമാനിച്ചു. ആ ഒരു അനുഭവം എനിക്ക് വേണമായിരുന്നു. ബാംഗ്ലൂർ ഇപ്പോഴും ആൾത്തിരക്കുള്ള നഗരമാണ്. ആൾക്കാരെ എന്നെ ശ്രദ്ധിച്ചു തുടങ്ങി. എനിക്ക് ഉള്ളിൽ വല്ലാണ്ട് വന്നു. എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെ തോന്നി. പക്ഷെ പല നോട്ടങ്ങളും എനിക്കുള്ള കോമ്പ്ലിമെൻറ്റ് മാത്രമായി കരുതി ഞാൻ നടന്നു.
💬 Comments
View all comments