0%

Chapter Title : ബെംഗളൂരു ഡയറീസ് 5 [Trivikram]

Author : Kambikathakal Read All Parts 571

സൈഡിൽ വന്നാൽ എന്റെ പൊക്കിൾ കൃത്യമായി കാണാം. ചെറുതായി ക്ളീവെജ്‌ കാണത്തക്ക വിധമാണ് സാരി ഞാൻ ഉടുത്തിരുന്നത്. മനഃപൂർവം ആയിരുന്നു അത്.

വഴിയരികിൽ ഇരിക്കുന്ന പയ്യന്മാർ എന്റെ വയറിലും മുലയിലും എല്ലാം നോക്കുന്നുണ്ടായിരുന്നു. ചിലർ ശൂളം അടിച്ചു എന്നെ വിളിക്കുന്നുണ്ടായിരുന്നു. ഞാൻ ചെറുതായി വിയർത്തു തുടങ്ങിയെങ്കിലും അങ്ങോട്ട് കൂടുതൽ ശ്രദ്ധിക്കാതെ നടന്നു.

അത്യാവശ്യം ആൾക്കൂട്ടം ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. ബാംഗ്ലൂർ ആയത് കൊണ്ട് ഒരു ആശ്വാസം ഉണ്ട്. ചെറിയ ശൂളം  അടികളും കമന്റുകളും ഉണ്ടെന്നല്ലാതെ ദേഹോപദ്രവം ഒന്നും ഉണ്ടായിട്ടില്ല. ബാംഗ്ലൂർ ആയിട്ട് കൂടി അത് രണ്ടും ഉണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തി. സ്ത്രീകൾക്ക് അവരുടെ ഇഷ്ടപെട്ട വസ്ത്രം ധരിച്ചു ഇഷ്ടമുള്ള സമയം പുറത്തിറങ്ങാത്തത് എന്താണ് എന്നെനിക്ക് മനസിലായി. ഇതെല്ലാം ആലോചിച്ചു ഞാൻ നടന്നു കൊണ്ടേ ഇരുന്നു.

ഇളം കാറ്റുണ്ട്. സാരി കാറ്റത്തു നീങ്ങിക്കൊണ്ടും ഞാനത് ശെരിയാക്കിക്കൊണ്ടും ഇരുന്നു. എന്റെ പൊക്കിൾ ഇടയ്ക്കിടയ്ക്ക് വെളിയിൽ കാണാവുന്ന രീതിയിൽ ആവുന്നുണ്ട്. അപ്പോഴൊക്കെ ചുറ്റുമുള്ള ആൾക്കാർ അവിടേയ്ക്ക് നോക്കുന്നുമുണ്ട്. ഞാൻ ഒരു പെണ്ണല്ല എന്നത് അവർക്ക് മനസ്സിലായാലും എങ്ങനെ നോക്കാതിരിക്കും. അരഞ്ഞാണം പൊക്കിളിന്റെ തൊട്ടു താഴെ ആയിട്ടാണ് കിടന്നിരുന്നത്. വയറ്റിൽ അരഞ്ഞാണത്തിൽ നിന്നുള്ള തണുപ്പ് അടിക്കുന്നുണ്ട്. ചുറ്റുമുള്ളവർ പല അർത്ഥത്തിൽ എന്നെ നോക്കുന്നുണ്ട്. അതൊന്നും ഞാൻ അങ്ങനെ വലിയ കാര്യമായി എടുത്തില്ല.

ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ ഞാൻ തീരുമാനിച്ചു. കുറച്ചു ദൂരം നടന്നപ്പോൾ അധികം ആളില്ലാത്ത ഒരു എ സി ഹോട്ടൽ കണ്ടു. ഞാൻ അവിടേയ്ക്ക് കയറി. നാല് പേർക്ക് ഇരിക്കാവുന്ന ഒരു എട്ടു മേശ കാണും.

💬 Comments

View all comments