0%

Chapter Title : ബെന്നിയുടെ പടയോട്ടം - 11 (ഇട്ടിച്ചന്‍)

Author : Master Read All Parts 1.2K

“ഓ..അതാണോ കാര്യം..നീ പോ..എനിക്ക് പറമ്പില്‍ പണി ഇല്ലേ”

“ദേ മനുഷ്യാ..ഒന്നോ രണ്ടോ ദിവസം അങ്ങോട്ട്‌ പോയാല്‍ നിങ്ങളുടെ പറമ്പ് ഇറങ്ങി ഓടി പോകത്തൊന്നുമില്ല..അതെങ്ങനാ അവളോട്‌ സ്നേഹം ഉണ്ടെങ്കില്‍ അല്ലെ പോകൂ”

“എടി എന്തരവളെ..സ്നേഹത്തിന്റെ കാര്യം ഒന്നും പറയല്ലേ..എനിക്ക് അവള് ജീവനാ..ങാ ഏതായാലും നാളെ ഒന്ന് പോയേക്കാം..രണ്ട് കുലകള്‍ നല്ല പാകത്തിന് നില്‍പ്പുണ്ട്. ആ രാഘവന്‍ വരുമ്പോള്‍ കോഴിയെയും താറാവിനെയും കൊന്ന് നന്നായി പാക്ക് ചെയ്ത് വയ്ക്കാന്‍ പറയണം. മീന്‍ രാവിലെ പിടിക്കാം..”

ശോശാമ്മയുടെ മുഖം തെളിഞ്ഞു. മകള്‍ സുജയെ ചെന്നു കാണാന്‍ കുറെ നാളായി അവര്‍ ഭര്‍ത്താവിനോട് പറയുന്നു. അവര്‍ക്ക് വീട് വിട്ടു എവിടെയും പോകാന്‍ മടിയാണ്. അതുകൊണ്ടാണ് ഇട്ടിയെ നിര്‍ബന്ധിച്ചത്.

അങ്ങനെ ഇട്ടി അടുത്ത ദിവസം വാഴക്കുലകളും മറ്റ് സാധനങ്ങളും ഒരു ഓട്ടോയില്‍ കയറ്റി മകളുടെ വീട്ടിലേക്ക് വിട്ടു. ഓട്ടോക്കൂലി കുറെ ആകും എന്ന് പിശുക്കനായ ഇട്ടി ചിന്തിച്ചു. എന്തായാലും സ്വന്തം മോള്‍ക്ക് അല്ലെ..സാരമില്ല എന്നയാള്‍ കണക്കു കൂട്ടി.

ചാച്ചന്‍ വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ സുജയ്ക്ക് ആഹ്ലാദമായി. കുറെ നാളുകള്‍ ആയിരുന്നു അവള്‍ അപ്പനെ കണ്ടിട്ട്. ഇടയ്ക്കൊരിക്കല്‍ വീട്ടില്‍ അവളും ബെന്നിയും മക്കളും കൂടി ചെന്നപ്പോള്‍ ഇട്ടി എന്തോ ആവശ്യത്തിനു തമിഴ്നാട്ടില്‍ പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് അപ്പന്റെ ഇഷ്ട വിഭവമായ ബീഫും സ്രാവ് കറി വച്ചതും ഉണ്ടാക്കണം എന്നവള്‍ തീരുമാനിച്ചു. രാവിലെ തന്നെ അത് വാങ്ങാനുള്ള ഏര്‍പ്പാടും ചെയ്തു. ബെന്നി മുംബൈയ്ക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ സുജയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പത്തുമണിയോടെ ഇട്ടി മകളുടെ വീട്ടിലെത്തി.

“എടാ ഊവ്വേ..ആ കൊലേം സാധനങ്ങളും വീടിന്റെ പിന്നിലോട്ടു വച്ചിട്ട് വാ”

ഇട്ടി

💬 Comments

View all comments