0%

Chapter Title : ബെന്നിയുടെ പടയോട്ടം - 11 (ഇട്ടിച്ചന്‍)

Author : Master Read All Parts 1.2K

ഓട്ടോക്കാരനോട് കല്‍പിച്ചു.

“ഹായ് ചാച്ചാ..” സുജ അപ്പന്റെ ശബ്ദം കേട്ട് ഇറങ്ങി വന്നു.

“ങാ മോളെ..ബെന്നി എന്തിയെ?’

“ബെന്നിച്ചന്‍ ബോംബെ വരെ പോയിരിക്കുവാ..ചാച്ചന്‍ വാ..എത്ര നാളായി കണ്ടിട്ട്..അന്ന് കണ്ടതിലും തടി കൂടിയല്ലോ..ഇപ്പോള്‍ പഴയത് പോലെ കിളയും പണിയും ഒന്നുമില്ലേ”

“പോടീ..നിന്നു തിരിയാന്‍ എനിക്ക് നേരമില്ല..നിന്റെ തള്ള തല തിന്നാന്‍ വന്നത് കൊണ്ട് ഇന്ന് ഇങ്ങു പോന്നേക്കാം എന്ന് വച്ചു”

തോര്‍ത്ത് എടുത്ത് മുഖം തുടച്ചു വീടിന്റെ ഉള്ളിലേക്ക് കയറിക്കൊണ്ട് ഇട്ടി പറഞ്ഞു.

“അച്ചായാ കാശ് കിട്ടിയാല്‍ ഞാനങ്ങു പോയേക്കാമായിരുന്നു” ഓട്ടോക്കാരന്‍ സാധനങ്ങള്‍ പെറുക്കി വച്ചിട്ട് വന്നു പറഞ്ഞു.

“ഹ..ഒന്ന് നില്‍ക്കെടാ ഊവേ..ഞാനും വരുന്നുണ്ട്. നീ പോയാ പിന്നെ വേറെ വണ്ടി വിളിച്ച് അതിനു വേറെ കാശ് കൊടുക്കണ്ടേ?”

ഇട്ടി പറഞ്ഞു.

“പോകാനോ..അതൊന്നും പറ്റില്ല..ഇന്ന് ചാച്ചന്‍ ഇവിടെ താമസിക്കണം..എന്താ ഇത്ര അത്യാവശ്യം അങ്ങോട്ട്‌ ചെന്നിട്ട്?” സുജ തെല്ല് പരിഭവത്തോടെ ചോദിച്ചു.

“മോളെ..പറമ്പില്‍ ഒരുപാടു പണിയുണ്ട്..കുറെ വാഴ പിരിച്ചു വച്ചത് വെയിലത്ത് ഇരിക്കുവാ..അത് നടനം..പിന്നെ തേങ്ങ ഇടീക്കാറായി.. നാളെ അവന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്..അവന്‍ വരുമ്പോള്‍ നമ്മളില്ല എങ്കില്‍ പിന്നെ അവനെ കിട്ടണം എങ്കില്‍ ഒരു മാസം എടുക്കും.”

“ചാച്ചന്‍ ഒന്നും പറേണ്ട.. തേങ്ങ അമ്മ ഇടീച്ചോളും...വാഴ ശകലം വെയില് കൊണ്ടെന്നു കരുതി ഒന്നും പറ്റാന്‍ പോന്നില്ല..അങ്ങേരുടെ പൈസ കൊടുത്തു പറഞ്ഞുവിട്..”

“മോളെ..നീ പറേന്നത് കേള്‍ക്ക്..”

“ചാച്ചന്‍ ഒന്നും പറേണ്ട..അവിടിരിക്ക്..ഞാന്‍ ചായ എടുക്കട്ടെ..(ഓട്ടോക്കാരനോട്) ചേട്ടാ കേറി ഇരിക്ക്..ചായ കുടിച്ചിട്ട് പോകാം”

“ശരി...” അയാള്‍ ഉള്ളില്‍ കയറി ഇരുന്നു.

സുജ അടുക്കളയിലേക്ക് പോയി.

“ചായ കുടിച്ചിട്ട് നമുക്കങ്ങു പാം..എനിക്ക് നൂറു കൂട്ടം പണിയുണ്ട്

💬 Comments

View all comments