Chapter Title : ബെന്നിയുടെ പടയോട്ടം 2 (ലേഖയും വേലായുധനും)
എടുത്ത് അയാള്‍ക്ക് നല്കി. വേലായുധന് തന്റെ പരിഭ്രമം മറച്ച് പല്ലിളിച്ചു. ലേഖ ചെറുചിരിയോടെ ചായ നാരായണനും നല്കി. വേലായുധന്റെ കണ്ണുകളിലെ ആര്‍ത്തി ലേഖയെ ത്രസിപ്പിച്ചു. തന്നെ കൊതിയോടെ നോക്കുന്ന ആണുങ്ങളെ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.
“നിങ്ങളും കുടി”
ചായ സിപ് ചെയ്തുകൊണ്ട് വേലായുധന് പറഞ്ഞു. നരായണന് ഒറ്റവലിക്ക് ചായ കുടിച്ചിട്ട് കപ്പ് വച്ചു. ലേഖ ഒരു കപ്പെടുത്തു ചുണ്ടോടു ചേര്‍ത്തു.
“ഇതെടുത്ത് കഴിക്കെടാ”
പലഹാര പാത്രം നാരായണന് നല്കി സുശീല പറഞ്ഞു. മദ്യപിക്കാന്‍ അക്ഷമയോടെ ഇരിക്കുകയായിരുന്ന നാരയാണന് അതില്‍ നിന്നും അല്പം എടുത്തു കഴിച്ചു.
“ലേഖയ്ക്ക് ഞങ്ങളുടെ വീടൊക്കെ ഇഷ്ടമായോ”
സുശീല ചോദിച്ചു.
ലേഖ ചിരിച്ചുകൊണ്ട് തലയാട്ടി. അവളുടെ കക്ഷങ്ങള് വിയര്‍ത്ത് തുടങ്ങിയത് വേലായുധന് ശ്രദ്ധിച്ചു. എന്ത് വണ്ണമാണ് പെണ്ണിന്റെ കൈകള്‍ക്ക്. ശരീരം മെലിഞ്ഞിട്ടാണ് എങ്കിലും കൈകാലുകള്‍ക്ക് നല്ല വണ്ണം ആണ്.
“രാത്രിയിലേക്ക് മട്ടന്‍ ആണ് വിഭവം..ലേഖ ഇറച്ചി ഒക്കെ കഴിക്കുമല്ലോ അല്ലെ”
വേലായുധന് ചോദിച്ചു.
ലേഖ നാണത്തോടെ തലയാട്ടി. അവളുടെ ചുണ്ടുകളുടെ ശോണിമ വേലായുധനെ കൊതിപ്പിച്ചു. കണ്ടാലെ അറിയാം ഇറച്ചി നന്നായി തിന്നുന്ന ഇനമാണ് നീയെന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു.
“എന്നാല്‍ വാ മോളെ..നമുക്ക് അങ്ങോട്ട് ചെല്ലാം”
സുശീല ലേഖയെ വിളിച്ചുകൊണ്ട് അടുക്കളയിലേക്ക് പൊയി.
“സാധനം മുകളിലെ റൂമിലാ അളിയാ..വാ അങ്ങോട്ട് ചെല്ലാം”
കുടിക്കാനായി ആര്‍ത്തി പിടിച്ചിരുന്ന നാരായണനോട് വേലായുധന് പറഞ്ഞു.
ആക്രാന്തം പിടിച്ച ചിരിയോടെ നാരയാണന് എഴുന്നേറ്റു. ഇരുവരും മുകളിലെത്തി. വേലായുധന് മുറിയില്‍ കയറി ഒരു ഫുള്‍ എടുത്ത് പുറത്ത് വരാന്തയില്‍ വച്ചു. വെള്ളവും ഗ്ലാസുകളും ടച്ചിങ്ങും എല്ലാം റെഡി ആയിരുന്നു. ഇരുവരും ഇരുന്നു
💬 Comments
View all comments