Chapter Title : ബെന്നിയുടെ പടയോട്ടം - 26 (അതിര്-1)
തുടച്ച ശേഷം വീടിന്റെ മുന്‍പിലേക്ക് എത്തി. ശിവന്‍ അവനെ കാത്ത് നില്‍പ്പുണ്ടായിരുന്നു.
“വേലി ഇട്ടു കഴിഞ്ഞോ?’ ബെന്നി ചോദിച്ചു.
“മൂന്നു സൈഡ് തീര്‍ന്നു..പക്ഷെ ആ കിഴക്കേ സൈഡിലെ വീട്ടുകാര്‍ വേലി ഇടാന്‍ സമ്മതിക്കുന്നില്ല...” ശിവന്‍ പറഞ്ഞു.
“എന്താ കാര്യം..നിങ്ങള്‍ കല്ലില്‍ നിന്നുതന്നെ അല്ലെ കയറു കെട്ടിയത്?”
“അതെ മുതലാളി..പക്ഷെ അവിടുത്തെ സ്ത്രീ പറയുന്നത് ആ കല്ല് തെറ്റിച്ചാ ഇട്ടിരിക്കുന്നതെന്നാണ്...അവര് പറയുന്നിടത്ത് നിന്നും പിടിച്ചാല്‍ നമ്മുടെ അഞ്ചു സെന്റ് എങ്കിലും പോകും..”
“ഛെടാ..നീ പറഞ്ഞില്ലേ വില്ലേജ് ആഫീസര്‍ അളന്നു തിട്ടപ്പെടുത്തിയ ഇടത്താണ് നമ്മള്‍ വേലി ഇടുന്നതെന്ന്?”
“പറഞ്ഞു..പക്ഷെ അവര് പറയുന്നത് നമ്മള്‍ വില്ലേജ് ആഫീസര്‍ക്ക് കൈക്കൂലി കൊടുത്തെന്നാ..”
“അത് കൊള്ളാം..അവര്‍ക്ക് വല്ല നക്കാപ്പിച്ചയും വേണമായിരിക്കും..പത്തോ ആയിരമോ കൊടുത്ത് ഒഴിവാക്കാന്‍ മേലായിരുന്നോ..”
“എന്റെ മുതലാളി ആ സ്ത്രീ എട്ടിനും ഏഴിനും അടുക്കുന്നില്ല..ഭര്‍ത്താവിന് ഒരു പ്രശ്നവുമില്ല.. പക്ഷെ അവര്‍ അയാള്‍ പറഞ്ഞാല്‍ കേള്‍ക്കില്ല...”www.kambikuttan.net
“ഓഹോ..ഇനിയെന്ത് ചെയ്യും?”
“മുതലാളി അവരെ കണ്ടൊന്നു സംസാരിച്ചു നോക്ക്..കേട്ടില്ലെങ്കില്‍ നമുക്ക് വേറെ വഴി നോക്കാം...”
“ശല്യമായല്ലോ..നീ പോയി ഒന്ന് കൂടി സംസാരിച്ചു നോക്കരുതോ?”
“ഞാന്‍ എന്റെ പരമാവധി ശ്രമിച്ചു..ഒരു രക്ഷയുമില്ല..വല്ലാത്തൊരു സ്ത്രീ..”
“ശരി...ഞാന്‍ ഉച്ച കഴിഞ്ഞൊന്ന് പോയി നോക്കാം..പണിക്കാരെ പറഞ്ഞുവിട്ടോ?”
“വിട്ടു..നാളെ വരണോ എന്നവര് ചോദിച്ചു...”
“ആ സ്ത്രീയെ കണ്ട ശേഷം ഞാന്‍ നിന്നെ വിളിക്കാം..അവര് സമ്മതിച്ചാല്‍ നാളെ രാവിലെ തന്നെ വന്നു പണി തുടങ്ങിക്കോളാന്‍ പറ..”
“ശരി മുതലാളി..എന്നാല്‍ ഞാന്‍ പൊയ്ക്കോട്ടേ”
ബെന്നി മൂളി. ശിവന്‍ പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ ഷെഡ്‌ഡിലേക്ക് തിരികെ നടന്നു. ഒരു മണിക്കൂര്‍ കൂടി വ്യായാമം ചെയ്ത ശേഷം അവന്‍ ശരീരം
💬 Comments
View all comments