Chapter Title : ബെന്നിയുടെ പടയോട്ടം - 32 (ഡിന്നര്‍ പാര്‍ട്ടി - 1)
അജയന് പാത്രങ്ങള്‍ ബെന്നിയുടെ സമീപത്തേക്ക് നീക്കി വച്ചു. ബെന്നി അതില്‍ നിന്നും അല്പം എടുത്ത് കഴിച്ചു.
“സൊ മിസ്റ്റര്‍ ബെന്നി..സോറി ബെന്നി..താങ്കള്‍ ഓഫര്‍ ചെയ്ത വില ഒട്ടും മോശമല്ല. എങ്കിലും താങ്കള്‍ക്ക് അറിയാം..നല്ലൊരു റിസോര്‍ട്ട് പണിയാനുള്ള സ്കോപ്പ് ഈ സ്ഥലത്തിനുണ്ട്. അതുമല്ല എങ്കില്‍ ഏതെങ്കിലും വന്‍ ടീമുകള്‍ വീട് വയ്ക്കാന്‍ ഇത് വാങ്ങും. പുഴയുടെ തീരം ആയതുകൊണ്ട് താങ്കള്‍ മറിച്ചു വില്ക്കുമ്പോള് നല്ല മാര്‍ജിന്‍ കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്.. അതുകൊണ്ട് ഓഫര്‍ ചെയ്ത വില ഒന്നുകൂടി പരിഗണിച്ചുകൂടെ?” അജയന് വിഷയത്തിലേക്ക് വന്നു.
“എത്രയാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?” ബെന്നി നേരെ ചോദിച്ചു.
“ഹും..അതിപ്പോ..ഞാന്‍ എന്റെ മിസ്സിസ്സിനെ ഒന്ന് കണ്ടിട്ട് വരാം..”
“ശരി ആയിക്കോട്ടെ..”
അജയന് ഉള്ളിലേക്ക് പോയിട്ട് മടങ്ങി എത്തിയപ്പോളേക്കും ബെന്നി ഗ്ലാസ് കാലിയാക്കിയിരുന്നു. അജയന്റെ ഒപ്പം സ്മിതയും ഉണ്ടായിരുന്നു. അവള് അജയന്റെ കസേരയുടെ പിന്നില്‍ പിടിച്ചുകൊണ്ട് ബെന്നിയെ നോക്കി. ബെന്നിക്ക് ആ മുഖം പിടിച്ചു കടിച്ചു തിന്നാനുള്ള ആര്‍ത്തി തോന്നുന്നുണ്ടായിരുന്നു.
“പറയടി..നിന്റെ സ്ഥലമല്ലേ..” അജയന് അവളോട് പറഞ്ഞു.
“ചേട്ടന് പറഞ്ഞാല്‍ മതി..” അവള് നാണത്തോടെ പറഞ്ഞു.
“ഒകെ..ഓരോന്ന് കൂടി ഒഴിച്ചിട്ടാകാം” അജയന് കാലിയായ ഗ്ലാസുകളില്‍ മദ്യം വീണ്ടും ഒഴിച്ചു. രണ്ടുപേരും അതെടുത്ത് സിപ് ചെയ്തിട്ട് വച്ചു.
“താങ്കള്‍ അന്ന് പറഞ്ഞത് 25 ലക്ഷമല്ലേ..അതൊരു 28 ആക്കാന്‍ പറ്റുമോ?” അജയന് അല്പം മടിയോടെയാണ് ചോദിച്ചത്.
ബെന്നി ചിരിച്ചു. പിന്നെ അവന്റെയും അവളുടെയും മുഖത്തേക്ക് നോക്കി.
“സീ..നിങ്ങള്‍ ഈ സ്ഥലം ആരെ കാണിച്ചാലും ഒരു 23-ല്‍ കൂടുതല്‍ കിട്ടില്ല. പക്ഷെ ഞാന്‍ മറ്റുചില കണക്കുകൂട്ടലില്‍ ആണ് 25 പറഞ്ഞത്..ഏതായാലും
💬 Comments
View all comments