0%

Chapter Title : ബെസ്ററ് ഫ്രണ്ട്

Author : kkstories Read All Parts 559

ഞായറാഴ്ചയല്ലെടി.. കുറച്ചൂടെ കിടക്കട്ടെ.." "ഏയ് .. പറ്റില്ല.. പറ്റില്ല.. എണീചേൻ ... ഇന്ന് എന്നേം കൊണ്ട് കറങ്ങാൻ പോവാമെന്നു പറഞ്ഞതാട്ടാ.. മറന്നോ?? വേഗം റെഡി ആയിട്ട് വാ..."

അവൻ ആലോചിച്ചു... ശരിയാണ്.. കുറെ നാളായി തങ്ങൾ മാത്രമായി പുറത്തേക്ക് പോയിട്ട്. കഴിഞ്ഞ ദിവസം തീരുമാനിച്ചതാണ്. ഞായറായഴ്ച കറക്കം... അവൻ പുതപ്പെടുത്തു മാറ്റി എഴുന്നേറ്റു... വേഗം തന്നെ കുളിയും തേവാരവുമെല്ലാം കഴിഞ്ഞ് ബൈക്കുമെടുത് ഇറങ്ങി... നേരെ അവളുടെ വീട്ടിലേക്ക്...

എത്തിയപ്പോൾ ഉമ്മറത്ത് തന്നെയുണ്ട് അവൾ... ഒരു ചുവന്ന ചുരിദാറാണ് വേഷം.. സുന്ദരിയാണ്.. എങ്ങോട്ടാ രണ്ടാളും കൂടെ?? അമ്മയുടെ ചോദ്യം..

ഇന്ന സ്ഥലംന്നൊന്നും ഇല്ല അമ്മെ... വെറുതെ കറങ്ങിട്ടു വരാം എന്ന് വിചാരിച്ച് ഇറങ്ങിയതാ....

"ആ.. നേരം ഇരുട്ടണെക്കാൾ മുന്ന് ഇങ്ങു വന്നേക്കണേ ..."

അമ്മയുടെ ഉപദേശവും സ്വീകരിച്ച് രണ്ടാളും ബൈക്കിൽ യാത്രയായി...

"എങ്ങോട്ടാ പോവണ്ടേ വാവേ??" "ഏട്ടന്റെ ഇഷ്ട്ടം."

ലുലു മാളില് പോവാം?? ഏയ്.. വേണ്ട..

പിന്നെ എവിടെക്കാ പോവാ?? ഏട്ടന്റെ വീടിന്റവടെ ഒരു സ്ഥലം ഇല്ലേ... പാറയൊക്കെ ആയിട്ട് ... അവടെ പോവാം.. നല്ല രസാന്നല്ലേ പറഞ്ഞേക്കണേ...

ആ... അങ്ങോട്ടെങ്കി അങ്ങോട്ട്...

വണ്ടി താഴ്വാരത്തെത്തി... ഒതുക്കി വെച്ച് രണ്ടു പേരും കുന്നു കയറിത്തുടങ്ങി.. കയ്യും പിടിച്ചാണ് നടത്തം.. അവിടെങ്ങും വേറെ ആരും ഇല്ല... പരിസര വാസികൾ മാത്രമാണ് വരാറ്.. കൂടുതലും വൈകിട്ട് കാറ്റ് കൊള്ളാൻ ..

"വാവേ..." അവൻ വിളിച്ചു.. എന്താ ഏട്ടാ?? "ഏട്ടന്റെ ഒരു ആഗ്രഹം പറഞ്ഞാർന്നില്ലേ? മറന്നാ??"

"ഇല്ല്യാലോ" എന്ന് പറയലും കെട്ടിപ്പിടിച്ച് കവിളിലൊരു ഉമ്മ തരലും ഒരുമിച്ചു കഴിഞ്ഞു...അവൻ പുഞ്ചിരിച്ചു.. പതിയെ അവളെ

💬 Comments

View all comments