Chapter Title : ഭാഗ്യ ട്രിപ്പ് 2 [Introvert]
ചേട്ടന്മാരെ അമ്മ സമ്മതിച്ചു . ഉച്ചയ്ക്ക് ചോറ് വരെ റെഡി..
ജിബിൻ : പൊളി !! നീ നിന്റെ വീടിന്റെ ലൊക്കേഷൻ അയച്ചു താ .
ഞാൻ : ഓക്കേ നിങ്ങൾ എപ്പോൾ വരും മറ്റെന്നാൾ .
ജിബിൻ : ഞങ്ങൾ ഒരു 9 മണി ആവുമ്പോൾ വരുമെടാ ..
ഞാൻ : നിങ്ങൾ ബൈക്കിന് ആണോ വരുന്നത് .
ജിബിൻ : അല്ലെടാ ഈ വട്ടം ഞങ്ങൾ കാറിനാ വരുന്നത് ..
ഞാൻ : ഒക്കെ .. എന്നാൽ മറ്റെന്നാൾ എല്ലാവരെയും കാണാം …..
അങ്ങനെ എങ്ങനെയേലും മറ്റെന്നാൾ ആയാൽ മതി എന്നായി . അങ്ങനെ കാത്തിരുന്നു കാത്തിരുന്നു മറ്റെന്നാൾ ആയി . ഞാൻ അവര് വരുന്നതിന്റെ സന്തോഷം കാരണം രാവിലെ 6 മണി ആവുമ്പോഴേ എഴുന്നേറ്റു . സാധാരണ ഞാൻ 7 മണി കഴിഞ്ഞേ എഴുന്നേൽക്കു .
ഞാൻ ഉടനെ ഗ്രൂപ്പാണ് നോക്കിയത് മെസ്സേജ് ഒന്നും കിടപ്പില്ല .
ഞാൻ : ചേട്ടന്മാരെ ഇറങ്ങിയോ ???
ജിബിൻ : ഇറങ്ങിയാടാ കുറച്ചു നേരം ആയുള്ളൂ .. അവിടെ വന്നിട്ട് കാണാം ..
ഞാൻ : ഓക്കേ
എന്നിട്ട് ഗ്രൂപ്പ് ഫോട്ടോസും കാറിന്റെയും എല്ലാം ഫോട്ടോസ് അയച്ചു തന്നു .
അവര് വരുന്നത് ഒരു ഇനോവ കാറിലാണ് .
ഞാൻ ഉടനെ അമ്മേ കാണാൻ പോയി അടുക്കളയിൽ ഒന്നും ഇല്ലാ .
അമ്മ വെളിയിൽ പൂവ് പറിക്കുവാണ് . സാധരണ ഒന്നാം തീയതി മാത്രമേ അമ്മ അമ്പലത്തിൽ പൂവ് കൊടുക്കാറുള്ളു . ഇന്ന് എന്താ പൂവ് പറിക്കുന്നത് ഞാൻ ചിന്തിച്ചു .
ഞാൻ : അമ്മാ ഇന്ന് എന്താ അമ്പലത്തിൽ പോകുന്നുണ്ടോ ?
അമ്മ : ഉണ്ടല്ലോ ഇന്ന് ഒരു വിശേഷപ്പെട്ട ദിവസമാ. അത് പോട്ടെ . നീ എന്താടാ ഇന്ന് രാവിലെ എഴുന്നേറ്റത് ??
ഞാൻ : അവര് ഇപ്പം വിളിച്ചു അവര് ഇറങ്ങി എന്ന് ഒരു 9.00 മണി ആവുമ്പോൾ എത്തും എന്ന് . ഇന്ന് എന്താ വിശേഷം പറ അമ്മാ .
അമ്മ : നിനക്ക് പിന്നെ ഒരുദിവസവും ഓർമ്മയില്ലല്ലോ. ഫോണിൽ കുത്തി ഇരിക്കാതെ ഭൂമിയിലോട്ട് ഇറങ്ങണം .
ഞാൻ : രാവിലെ തന്നെ അമ്മയ്ക്ക് എന്നെ കുറ്റപ്പെടുത്താനേ സമയം ഉള്ളോ . അമ്മയ്ക്ക് പറയാൻ പറ്റുവോ ഇന്നത്തെ ദിവസത്തിന്റ വിശേഷം .
അമ്മ :
💬 Comments
View all comments