Chapter Title : ഭാഗ്യദേവത 1
വീട്ടിലെത്താം.... ഞാൻ പറഞ്ഞു. അവളൊന്നും മൂളി... നീയെന്തിനാടാ ആ പാവത്തിനോട് ചൂടായത്... ? അല്ലാതെ പിന്നെ... ? പോകണമെന്ന കാര്യം നേരത്തെ പറയേണ്ടായോ... ? അതിനു നീ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ, പിന്നെ, ഇപ്പൊ ഉറക്കം ഉണർന്നതല്ലേയുള്ളൂ, പിന്നെങ്ങനെയാ പറയുന്നേ... ? എന്ത് പറഞ്ഞാലും ചെയ്താലും അവസാനം ആ പാവത്തിനാ കുറ്റം മുഴുവനും. തിരിച്ചൊന്നും പറയാത്തത് കൊണ്ടല്ലേ നീയൊക്കെ അവരുടെ മേൽ ഇത്രയും വീറ്കാട്ടുന്നത്.... ? അതിനു എനിക്കു മറുപടിയൊന്നുമില്ല... ഞാൻ മിണ്ടിയുമില്ല. ! സോറി....
ഞാനപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞതാ... "എനിക്കു വേണ്ട, നിന്റെ സോറി... അമ്മയോട് പറഞ്ഞാമതി". പിന്നെ കുറച്ചു നേരത്തേക്ക് സൈലെൻസ്.. ആയിരുന്നു.
ഹൈദ്രബാദിൽ പോയിട്ട് എന്നാതാ വിശേഷം.. അത്രയും നേരത്തെ നിശബ്ദതയേ ഭേദിച്ച് ചേച്ചിയുടെ വാക്കുകൾ... ങാ.... Interview കഴിഞ്ഞു പാസ്സായി. രണ്ടു ദിവസം കൊണ്ട് അവർ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്... ചിലപ്പോൾ നാളെ വിളിച്ചറീക്കുമായിരിക്കും.... ! അപ്പൊ കിട്ടുമെന്ന് ഉറപ്പായോ.. ? ഉം..... ഞാനൊന്ന് ഇരുത്തി മൂളി. പ്രതീക്ഷയുണ്ടോ ? ഉം.... ഉണ്ട്.... 90%... ഉണ്ട്... പക്ഷെ അതൊന്നും നമ്മുക്ക് തന്നെ കിട്ടണമെന്നില്ലല്ലോ... പിന്നെ എല്ലാം ദൈവനിശ്ചയം, എല്ലാറ്റിനും ഇത്തിരി ഭാഗ്യവും വേണം.... അപ്പൊ ജോലി കിട്ടിയാ, പെട്ടെന്ന് തന്നെ പോകേണ്ടി വരില്ലേ... നാലഞ്ച് ദിവസത്തിനുള്ളിൽ പോയാമതി... അപ്പോ ഇനി ലീവൊക്കെ കിട്ടണ മെങ്കിൽ ? അത് മൂന്നു മാസത്തിൽ ഒരു തവണ കിട്ടും... പക്ഷെ ദൂരമാണ് പ്രശ്നം. അങ്ങോട്ട് പോയാപ്പിന്നെ നമ്മളെ ഒക്കെ ഓർക്കുവോ ആവോ....? അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത് ? എയ്.... ഒന്നുല്ല, വെറുതെ...! ഇതിന് മുൻപും അങ്ങനെ തന്നെ
💬 Comments
View all comments