Chapter Title : ഭാഗ്യദേവത 10
നിന്നും പോകാനൊരുങ്ങിയ അവൾ, പെട്ടെന്ന് തിരിഞ്ഞ് നിന്ന്.... എന്റെ കൈക്ക് പിടിച്ചു. നിറഞ്ഞ കണ്ണുകൾ ദയനീയമായി എന്നെ ഒന്ന് നോക്കീട്ടു... പറഞ്ഞു. "ഇവിടെ നടന്നതൊന്നും ദയവു ചെയ്തു വീണ്ടും ഓർക്കരുത്. "അതൂ"...... !!! "നാം തമ്മിൽ കണ്ടിട്ടില്ല"..... ! "നാം തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല"...... ! "ഇവിടെ ഒന്നും നടന്നിട്ടില്ല"...... ! "നമുക്ക് രണ്ടുപേർക്കും ഒന്നുമറിയുകയുമില്ല"...... ! "നാം രണ്ടും ആ പഴയ "അതുലും രേഷ്മയും" മാത്രമാണ് " "എല്ലാം മനസ്സിൽ നിന്നും മായ്ച്ചു കളയുക"...! നീ കുറെ കഴിഞ്ഞു ഇറങ്ങിയാമതി..... അവൾ തുറന്ന വാതിൽ പതുക്കെ ചാരിവച്ച് ഇറങ്ങിപ്പോയി.
അൽപ്പം കഴിഞ്ഞു ഞാൻ എന്റെ റൂമിലോട്ടു പോയി.... അന്ന് അതിനു ശേഷം, ഞാൻ അധികം നേരം ഉറങ്ങിയില്ല .... കിടന്നിട്ടാണെങ്കിൽ ഉറക്കവും വന്നില്ല..... എല്ലാം ഓർത്തോർത്ത് വീണ്ടും സങ്കടകടലായി എന്റെ മനസ്സ്.... കുറെ നേരം തനിച്ചിരുന്നു പലതും ഓർത്തു വിങ്ങി വിതുമ്പി.......
എനിക്ക് ഇങ്ങനെ എന്റെ സങ്കടം കരഞ്ഞു തീർക്കാണെങ്കിലും സാധിച്ചു. ആ പാവത്തിന് അതിനുള്ള സ്വാതന്ത്ര്യം പോലും ഇല്ലല്ലോ, എന്നോർക്കുമ്പോൾ എന്റെ നെഞ്ചു തകരുകയാണ്. കൃത്യം 6 :30 തന്നെ എഴുന്നേറ്റു..... അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാനുള്ളതിനാൽ അര-മുക്കാൽമണിക്കൂർ കൊണ്ട് ഞാൻ കുളിച്ചു റെഡിയായി...... ഒരു വശം തളർന്ന അച്ഛനെ പൊക്കിയെടുക്കൻ സഹായത്തിനു നമ്മുടെ കടയിലെ സുരേട്ടൻ നേരത്തെ എത്തിയിരുന്നു ട്രീറ്റ്മെന്റ് ഫയലുകൾ എടുത്തു വച്ചു.... അച്ഛനെ നല്ല മുണ്ടും ഷർട്ടും ഉടുപ്പിച്ചു. ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഞാൻ ഡയ്‌നിങ് ഹാളിൽ വന്നു. ചേച്ചിയെ അവിടെ എങ്ങും കണ്ടില്ല........ ഒട്ടും വിശപ്പില്ലാഞ്ഞിട്ടും ഒരു "അര
💬 Comments
View all comments