0%

Chapter Title : ഭാഗ്യദേവത 11

Author : Freddy Nicholas Read All Parts 450

ഭാഗ്യദേവത 11

Bhagyadevatha Part 11 bY Freddy Nicholas | Previous Part


എന്താ സുരേട്ടാ, എന്ത് പറ്റി.... ? ഒന്ന് പെട്ടെന്ന് ഓടിവാ കുഞ്ഞേ...... അകത്തെ മുറിയിൽ നിന്ന് അമ്മയുടെ നേരിയ കരച്ചിലും കേൾക്കുന്നുണ്ട്, "എന്റെ പരദൈവങ്ങളെ കാക്കണേ"എന്താണിവിടെ സംഭവിക്കുന്നത്...... ഇനി ഇത് എന്ത് "അനർത്ഥമാണാവോ"??..... എന്റെ നെഞ്ച് ധ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി...... എന്റെ വയറ്റിലൊരാന്തലും.... അവിടെ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു, ..... എന്റെ മനസ്സൊന്നു പിടിച്ചു.....

നല്ലമുണ്ടും ഷർട്ടും ഉടുപ്പിച്ച് അച്ഛനെ ഞാൻ കട്ടിലിൽ പിടിച്ചിരുത്തിയതായിരുന്നു...... പാവം ബാലൻസ് തെറ്റി, അതിന്റെ പുറത്തു നിന്ന് തലയും കുത്തി, താഴെ വീണു,..... ചുണ്ട് ഒരിത്തിരി പൊട്ടി, ഒപ്പം മൂക്കിൽ നിന്നും ഇത്തിരി നന്നായി രക്തം വരുന്നുണ്ടായിരുന്നു,,, പാവത്തിന് മിണ്ടാൻ പറ്റാത്തത് കൊണ്ട് ആരും അറിഞ്ഞില്ല....... എനിക്ക് പറ്റിയത് ഒരു ചെറിയ കൈയബദ്ധം....... ! ഈശ്വരാ പൊറുക്കണേ..... !! അച്ഛന്റെ മുഖത്ത് അത്രയും അധികം രക്തം കണ്ട അമ്മ പേടിച്ചു നിലവിളിക്കാൻ തുടങ്ങിയിരുന്നു...... ! ഞാനും സുരേട്ടനും ചേർന്ന്, അച്ഛനെ പെട്ടെന്ന് തന്നെ പൊക്കിയെടുത്തു കട്ടിലിൽ കിടത്തി. ഞാൻ പെട്ടെന്ന് പോയി ഫ്രിജിൽ നിന്ന് ഇതിരുത്തി ഐസ് ക്യൂബ്സ് കൊണ്ടുവന്നു മൂക്കിൻമേൽ വച്ച്, രക്തം ശമിപ്പിച്ചു..... "ടാക്സി ഏതായാലും വന്നിരിപ്പുണ്ടല്ലോ.. അതുകുഞ്ഞേ... ഇനി വച്ചു താമസിപ്പിക്കണ്ട,... പെട്ടെന്ന് തന്നെ ആശുപത്രിക്ക് പോകാം. അവിടെന്ന് മരുന്ന് വയ്പ്പിക്കാം.".... സുരേട്ടൻ പറഞ്ഞു...

ഞാനും അത് ശരിവച്ചു.... ഹോസ്പിറ്റലിൽ എത്തിയ ഞങ്ങൾ ഉടൻ തന്നെ എമർജൻസിയിലേക്ക് പോയി അച്ഛനെ മൊത്തമൊന്ന് പരിശോധിച്ചു, മരുന്ന് വയ്പ്പിച്ചു..... കാര്യമായി ഒന്നും സംഭവിച്ചില്ല....

💬 Comments

View all comments