Chapter Title : ഭാഗ്യദേവത 11
വീഴ്ചയുടെ ആഘാതത്താൽ നെറ്റിയിൽ ചെറിയ മുഴ വന്നതൊഴിച്ചാൽ വലിയ പരിക്കുകൾ ഒന്നും തന്നെ ഇല്ല എന്ന് ഡ്യൂട്ടി ഡോക്ടർ ഞങ്ങളെ അറീച്ചു...... പിന്നീട് OP യിലെ ഡോക്ടർനെ കാത്തു നിൽക്കേണ്ടിവന്നു, എന്നതൊഴിച്ചാൽ അത്ര ബുദ്ധിമുട്ടേണ്ടിവന്നില്ല. രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച്, പെട്ടെന്ന് തന്നെ കൺസൾട്ടിങ്, സൗകര്യം ആശുപത്രി അധികൃതർ ഏർപ്പെടുത്തിയത് കൊണ്ട് അധികം താമസമുണ്ടായില്ല..... ഡോക്ടറുമായി സംസാരിക്കുമ്പോൾ അലോസരമൊഴിവാക്കാൻ ചുവരുകളിൽ പതിച്ച നോട്ടീസ് കണ്ട ഉടനെ, ഞാൻ മൊബൈൽ സൈലന്റ് മോഡിലിട്ടു വച്ചു.... വിശദമായി പരിശോധിച്ചിട്ടും, അച്ഛന്റെ കാര്യത്തിൽ ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് ഡോക്ടർന്റെ അഭിപ്രായം.... കാരണം അറ്റാക്കിന്റെ ഒപ്പം വന്ന ബ്രെയിൻ സ്ട്രോക്കിന്റെ വ്യാപ്തി വലുതായിരുന്നു.. ഇത്രയും നാളുകൾകൊണ്ട് വലിയ പ്രകടമായ മാറ്റങ്ങളൊന്നും തന്നെ കാണാനില്ലാത്തതിനാൽ, ഡോക്ടർ പോലും നിരാശനാണ്. ഡോക്ടർ എന്നെ അങ്ങോട്ട് മാറ്റി നിറുത്തി..... പറഞ്ഞു.
"അറ്റ്ലീസ്റ്റ് സംസാര ശേഷിയെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്തെങ്കിലും ഒന്ന് ചെയ്യാമായിരുന്നു എന്നാണ് " ഡോക്ടർന്റെ അഭിപ്രായം....... എങ്കിലും പ്രതീക്ഷ വിടണ്ട,.... ദൈവം തുണ.... എന്ന മട്ടിൽ ഡോക്ടർ പറഞ്ഞു നിറുത്തി.
അച്ഛനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്, പുറത്ത് തട്ടി, തലോടി, "ഒന്നുമില്ല സർ... ഒന്നും പേടിക്കാനില്ല കേട്ടോ... ഒക്കെ നമ്മുക്ക് പെട്ടെന്ന് നേരെയാക്കി എടുക്കാം കേട്ടോ.... ആവശ്യമില്ലാതെ ടെന്ഷനടിക്കാതിരുന്നാ മാത്രം മതി ഒക്കെ ശരിയാവും"....... അച്ഛനിൽ ഒരു ആത്മവിശ്വാസം പകർന്ന് തന്നു കൊണ്ട് ഡോക്ടർ ഞങ്ങളെ വിട്ടയച്ചു.
അച്ഛനെയും കൊണ്ട് തിരികെ വരുന്ന വഴിക്ക് എന്റെ ഫോൺ വീണ്ടും ഓൺ ചെയ്തു... ഉടനെ മെസ്സേജുകളുടെ ബഹളം,... അലെർട്ട് മുഴങ്ങി..... വീട്ടിൽ നിന്നാണ് വിളി..... പത്ത് മിസ്സ്കോൾ. ഹോ...
💬 Comments
View all comments