Chapter Title : ഭാഗ്യദേവത 11
ഒരിത്തിരി നേരത്തേക്ക് എന്നെ ഒരു കിറുക്കനാക്കി.
എന്റെ നോട്ടം കണ്ടിട്ട് ചുമരിനോട് ചാരി ഇത്തിരി അകന്ന് മുഖം കുനിച്ചു നിൽക്കുന്ന അവളോട് ഞാൻ ചോദിച്ചു... ഇന്നത്തെ രാത്രി എന്താ സ്‌പെഷ്യൽ... ?
അവൾ പതുക്കെ കണ്ണുകൾ ഉയർത്തി എന്നെ നോക്കി... ഒന്നും മിണ്ടാതെ വീണ്ടും മുഖം താഴ്ത്തി നിന്നു. എയ്.... ഹലോ.... ഇന്നെന്താ സ്പെഷ്യൽ. ?? ഇന്ന് രാത്രി ഇവിടെ ഇല്ലാത്തയാളിന് എന്തൂട്ട് സ്‌പെഷ്യൽ... ?? ആ താടിക്ക് പിടിച്ചു പൊക്കി ഞാൻ ചോദിച്ചു. എന്താ ഒരു ഗൗരവം ഞാൻ പറഞ്ഞ കാര്യം പരിഗണിച്ചോ.. ? സന്തോഷായോ....? മം... അവൾ മൂളി.... അവളുടെ കവിളിൽ ഒരു മുത്തം കൊടുക്കാൻ വേണ്ടി ഞാൻ മുഖം കുനിച്ചു. പെട്ടെന്ന് അവൾ അതിൽ നിന്നും ഒഴിഞ്ഞു മാറി നിന്നു... ! ചിലപ്പോഴൊക്കെ അവൾ അങ്ങനെയാ...... ! പിടികൊടുക്കില്ല...
ഞാൻ പോട്ടെ..... ! അടുക്കളയിൽ ഒത്തിരി ജോലിയുണ്ട്,...... അമ്മ അന്വേഷിക്കും . എന്ന് പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്നും ഒഴിഞ്ഞു, തിരിഞ്ഞു നടന്നു.... ഒരു ഞൊടിയിടയിൽ അവളെ, പുറകിൽ കൂടി അരയ്ക്കു ചുറ്റിപിടിച്ചു നിറുത്തി കൊണ്ട് ഞാൻ ചോദിച്ചു..... എന്താ ടോ ഒരു പരിഭവം.... എന്തെങ്കിലും പ്രശ്നമുണ്ടോ..... ?? മ് ച്ച്.... ഒന്നുല്ല. വിടൂ...അതൂട്ടാ.... !. എന്തായീ കളിക്കുന്നെ..... വിടൂ... എന്നെ കണ്ടില്ലെങ്കിൽ അമ്മ ചിലപ്പോൾ ഇങ്ങോട്ട് കയറി വരും, അമ്മക്ക് എന്തെങ്കിലും സംശയം ഉണ്ടായാ പിന്നെ അത് മതി..... ഞ്യാമ്പോണൂ.... വിടു "അതൂ".. തമാശ കാണിക്കേണ്ട സമയല്ല ഇത് ... പക്ഷെ അവൾ അത് പറഞ്ഞ് തീരും മുൻപ്, അവളെയും
💬 Comments
View all comments