Chapter Title : ഭാഗ്യദേവത 11
ഞാൻ പൊയ്ക്കോട്ടേ... ? ഞാൻ ചോദിച്ചു. കാര്യമൊക്കെ കൊള്ളാം... പോയിട്ട് വാ...... പിന്നെ എന്റെ അടുത്തു വന്ന് സ്വകാര്യം പറഞ്ഞ്... ദാ... മോനെ ഒന്നും ഓവറാവരുത് കേട്ടോ... ഓർമയിരിക്കട്ടെ.....! ഇല്ലമ്മേ... എനിക്കറിയാം....!! എനിക്ക് നാളെ പോകാനുള്ളതല്ലേ... ? അനുവാദം തന്നാമാത്രം മതി... നാളെ കാലത്ത് 8 മണിക്ക് മുൻപ് ഞാൻ ഇവിടെ എത്തിയിരിക്കും. തീർച്ച....!! അമ്മേ... അമ്മേ... ഒരു കാര്യം കൂടി... ചേച്ചിയോട് ഞാൻ തിരിച്ചു വന്നതിനു ശേഷം പോയാമതിന്ന് പറയമ്മേ.... പ്ലീസ്... പ്ലീസ്.... ഞാൻ പറഞ്ഞു. ഞാൻ അമ്മയോട് സ്വകാര്യ പറയുമ്പോഴും ചേച്ചി ആ അടുപ്പിനടുത്തു നിന്ന് നെയ്യപ്പം ചുടുന്ന തിരക്കിലായിരുന്നു. Ok.... അമ്മ പറഞ്ഞാൽ ചേച്ചി നിക്ക്യും .... ഞാൻ പറഞ്ഞു. നോക്കാം മക്കളെ........ ചോദിച്ചു നോക്കാം അത്രയല്ലേ അമ്മയ്ക്ക് പറ്റുള്ളൂ ... പറഞ്ഞു നോക്കാം..... നമ്മളവളെ പിടിച്ചു നിർത്തീട്ട്... മനുവിന് ഒരു മുഷിച്ചിൽ ഉണ്ടാവരുത്... അതിന് അവളെ അവൻ വഴക്ക് പറഞ്ഞാൽ വെറുതെ പ്രശ്‌നാവില്ല്യേ മക്കളെ.... ? കഴിഞ്ഞ ദിവസം, അവൻ വിളിച്ച നേരത്ത് അവള് ഫോണെടുക്കാനിത്തിരി താമസിച്ചു പോയതിനു, അവളെ അവൻ ഇനി പറയാൻ ബാക്കിയൊന്നുമില്ല..... വെറുതെ അവളെ വഴക്ക് കേൾപ്പിക്ക്യണോ മക്കളെ.... ? മക്കള് പോയിട്ടു വാ..... ! ശരി അമ്മ അവളോട് ഒന്ന് സംസാരിച്ചു നോക്കാം. അമ്മ സ്വകാര്യം പറഞ്ഞു..... ""ഞാനിവിടെ നിക്കണമെന്ന് ആഗ്രഹമുള്ളവര് തന്നെ 'മനുവേട്ടനോട് ' സംസാരിച്ച് സമ്മതം മേടിക്കട്ടെ അമ്മേ,... അമ്മയായിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിക്കണ്ട..... അതിന്റെ വഴക്കും കൂടി ഇനി എനിക്ക് കേൾക്കാൻ വയ്യമ്മേ....!
ഞാനായിട്ട് നേരിട്ട് അങ്ങേരോട് ഈക്കാര്യം സംസാരിക്കില്ല്യാ... !!
💬 Comments
View all comments