0%

Chapter Title : ഭാഗ്യദേവത 11

Author : Freddy Nicholas Read All Parts 790

അത് തീർച്ച...... !!! അങ്ങനെ ഉള്ളോര് അതിന്റെ കാര്യകാരണങ്ങൾ സഹിതം ബോധിപ്പിച്ചോളുക........ ങാ..... ഞാനിന്ന് രാത്രി വിളിച്ചു സംസാരിക്കാം..... ഞാൻ പറഞ്ഞു. ങാ..... അങ്ങിനെയെങ്കിൽ നിനക്ക് കൊള്ളാം..... അല്ലങ്കിൽ പോണ വഴിക്ക് തന്നെ ഒരു ടിക്കറ്റ് കൂടി ബുക്ക് ചെയ്തിട്ട് പോ...... അതാനല്ലത്. പാവം കഥയറിയാതെ ആട്ടം കാണുകയാണ്.... ആ പാവം അമ്മ ...... !! അമ്മേ..... ഞനൊന്ന് കുളിച്ചിട്ടു വരാം.... ! മോനെ ചായ കുടിച്ചിട്ട് പോ...കുട്ടാ തണുത്തു പോവില്ല്യേ അത് ...... ? സാരോല്ലമ്മേ.. കുളികഴിഞ്ഞിട്ട് മതി.

പോകാൻ വേണ്ടി ഒരുങ്ങാൻ ഞാൻ എന്റെ റൂമിലേക്ക്‌ കയറിപ്പോയി. ഡ്രസ്സ്‌ അഴിച്ചിട്ട് അലമാരയിൽ നിന്ന് ഒരു ബാത്ത്ടവൽ എടുത്തുടുത്തു...... "ചേച്ചി"......" ചേച്ചി "..... താഴെ അടുക്കളയിലിരിക്കുന്ന ചേച്ചിയെ ഞാൻ നീട്ടി വിളിച്ചു. "ഓ... എന്താ അതൂട്ടാ".... ? ചേച്ചി.. എന്റെ "ബാത്ത്ടവൽ" കണ്ടോ...? എവിടെ... ? അലമാരയിലിരിപ്പുണ്ടല്ലോ....!! അവൾ, അവിടെ നിന്ന് തന്നെ, നീട്ടി വിളിച്ചു പറഞ്ഞു... ഇവിടെങ്ങുമില്ലാ..... ഞാൻ പറഞ്ഞു. മോളെ,. നീ അവനതൊന്നെടുത്തു കൊടുത്തിട്ടു പെട്ടെന്ന് വാ.... അല്ലങ്കിൽ അവൻ ഇപ്പോളൊന്നു പോകത്തില്ല.... ഒരു മിഡി സ്കർട്ടും, ടീഷർട്ടും ആണ് ഇന്നത്തെ അവളുടെ വേഷം. അത് ധരിച്ചാണ് ഇന്നത്തെ മുഴുവൻ ദിവസതെ അംഗം..... അപ്പൊ ഇന്നത്തെ അവളുടെ "വട്ട്."... ഇതാണ്..... അവളങ്ങനെയാണ്,

പഴയ ബാല്യത്തിന്റെയും, കൗമാരത്തിന്റെയും, ഓർമ്മകൾ അയവിറക്കാൻ, ചിലപ്പോൾ ഇവിടെത്തെ അവളുടെ അലമാരയിൽ ഒതുക്കി വച്ചിരിക്കുന്ന ആ പഴയ വസ്ത്രങ്ങൾ ഇടയ്ക്കിടെ എടുത്തുടുക്കുന്നത് കാണാം.... പാവം വീട്ടിൽ വന്നാൽ വെറുതെ അടങ്ങിയിരിക്കില്ല. എപ്പോഴും എന്തെങ്കിലും ജോലികൾ ചെയ്തു കൊണ്ടേ ഇരിക്കും അതാ

💬 Comments

View all comments