0%

Chapter Title : ഭാഗ്യദേവത 12

Author : Freddy Nicholas Read All Parts 301

വിവാഹം രജിസ്റ്റർ ചെയ്യാനുള്ള വിജ്ഞാപനം ഇറക്കി. തിയതി അവിടെ നിന്ന് കുറിച്ച് തന്നു. ഞങ്ങളുടെ രണ്ടു പേരുടെയും പേരും ഫോട്ടോയും പതിച്ച രെജിസ്ട്രേഷൻ നോട്ടീസ്, അവിടെത്തെ നോട്ടീസ്ബോർഡിൽ പതിക്കുകയും ചെയ്തു..... അതു കഴിഞ്ഞു അവൾ നേരെ വീട്ടിലേക്കും, ഞാൻ എന്റെ ജോലിക്കും പോയി. ഓഫീസിൽ പോയി ഒരു ലോങ്ങ്‌ ലീവ് ആപ്ലിക്കേഷൻ കൊടുത്തിട്ട് വന്നു. എല്ലാം വളരെ സാധാരണ മട്ടിൽ നീങ്ങിയ അന്നത്തെ ദിവസം സന്ധ്യയോട് കൂടി ഞാൻ ഹൈദരാബാദിലേക്ക് പോകാൻ പുറപ്പെട്ടു.... വെറും നാലോ അഞ്ചോ ദിവസത്തെ ഒഫീഷ്യൽ ടൂർ ആയതു കൊണ്ട്, എന്റെ ഡ്രസ്സ്‌ ചെറിയ ഒരു ട്രാവൽ ബാഗിൽ ഒതുക്കി റെഡിയാക്കി വച്ചിരുന്നു. അവൾ..... അത് ഇന്ന് ആയത്കൊണ്ടല്ല, പണ്ട് മുതൽക്കേ ....യാത്ര ചെയ്യുന്നത് ഞാനാണെങ്കിലും അതിന്റെ ഒരുക്കങ്ങൾ മുഴുവനും ചെയ്യുന്നത് അവളായിരിക്കും......

കട്ടിലിൽ അനങ്ങാതെ കിടക്കുന്ന അച്ഛനെ കണ്ട് അനുഗ്രഹം വാങ്ങി കാൽ തൊട്ടു വന്ദിച്ചു, ,.. അമ്മയിൽ നിന്നും നെറ്റിയിൽ കിട്ടുന്ന ഒരു മുത്തവും, നിറുകയിൽ തൊട്ടുള്ള അനുഗ്രഹവും..... അതിൽ ദൈവാനുഗ്രഹമുണ്ട്..... പിന്നെ ഇന്ന് എന്റെ എല്ലാമെല്ലാമായ രേഷ്മയുടെ ആരും കാണാതെയുള്ള ഒരു ഷേക്ക്‌ ഹാൻഡും, അഡ്വാൻസ് ആയി റൂമിനുള്ളിൽ വച്ച് എനിക്ക് തന്ന ഒരു ചുടുചുംബനവും എന്റെ ശരീരത്തിനും മനസിനും അപാര ഓജസ്സ് പകർന്നു.....

ജീവിതത്തിൽ ആദ്യമായി, എന്റെ ചേച്ചി,.... അല്ല.... എന്റെ കാമുകി..... അല്ല.. എന്റെ ഭാര്യ..... ഞാൻ എന്താ അവളെ വിളിക്ക്യാ..... എന്റെ "ഭാഗ്യദേവത" എന്നോ..... എനിക്ക് ഒരു നല്ലകാര്യത്തിന് വേണ്ടി പ്രചോതനത്തോട് കൂടിയുള്ള യാത്രയയപ്പ് തരുന്നത്......

പിറ്റേ ദിവസം അവിടെ എത്തി ഫ്ലൈറ്റ് ഇറങ്ങി, ഒരു ടാക്സി പിടിച്ചു നേരെ ഓഫീസിലേക്ക് പോയി. അപ്പോയ്ന്റ്മെന്റ് വാങ്ങി. പുറത്ത് പോയി ഒന്ന് ഫ്രഷായ ശേഷം, കമ്പനിയുടെ ഹെഡ് ഓഫീസിൽ പോയി ഒഫീഷ്യൽ കാര്യങ്ങൾ സംസാരിച്ചു..... അപ്പോഴേക്കും മറ്റു ക്യാൻഡിഡേറ്റ്സ് കൂടെ എത്തിച്ചേർന്നു. അന്നുമുതൽ, പിന്നീട് അവിടെത്തെ ചില ട്രെയിനിങും, ക്ലാസുമായിരുന്നു. അത്രയും ദിവസം...... അങ്ങനെ പോയി കാര്യങ്ങൾ. എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന ആഗ്രഹമായിരുന്നു മനസ്സിൽ, നാട്ടിലേക്ക് തിരിക്കാനിരുന്ന തലേ ദിവസം, ഓഫീസർ മാരുമായി ചില കാര്യങ്ങൾ ഡിസ്‌കസ് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ്. പെട്ടെന്ന് ആ കമ്പനിയുടെ MD ഞങ്ങളോട് വീണ്ടും ഒരു ഇന്റർവ്യൂ കൂടി അറ്റൻഡ് ചെയ്യാൻ ആവശ്യപ്പെട്ടത്......

അന്ന് ഉച്ചയ്ക്ക് ശേഷം ആ ഇന്റർവ്യൂ പാനലിൽ വിദേശികളായ നാലുപേരും, കമ്പനിയിലെ, അവിടെ തന്നെയുള്ള രണ്ടുമുതിർന്ന ഓഫിസർമാർ ചേർന്ന് ആയിരുന്നു ഇന്റർവ്യൂ.....

💬 Comments

View all comments