Chapter Title : ഭാഗ്യദേവത 5
വിളമ്പിത്തന്നു... പെട്ടെന്ന് തന്നെ അത് കഴിച്ചിട്ട്, ഞാൻ എന്റെ മുറിയിലേക്ക് പോയി., എന്റെ ലാപ്ടോപ് ഓൺ ചെയ്തു ഇത്തിരി ജോലികൾ ബാക്കി ഉണ്ടായിരുന്നു അതും കൂടെ തീർത്തു കൊണ്ടിരിക്കുമ്പോൾ എന്റെ ഫോൺ റിങ് അടിച്ചു... ചേച്ചിയാണ്. ഹലോ..? എടാ, ഞാനാണ്... എവിടെയാ നീ.. ? ഉറങ്ങിയോ.... ? ഏയ്, ഇല്ല ചേച്ചി.. ഇത്തിരി പേപ്പർ വർക്ക് ബാക്കി ഉണ്ടായിരുന്നു അത് കൂടെ തീർത്തു കൊണ്ടിരിക്കയാണ്. പിന്നേയ്... ഒരു സർപ്രൈസ് ഉണ്ട് ട്ടോ... അവൾ പറഞ്ഞു. എന്താ ചേച്ചി.... ? !!...അത് സസ്പെൻസ്....!! ഇവിടെ ഉണ്ട്... എന്റെ മുറിയിൽ. ഞാൻ അങ്ങോട്ട് വരട്ടെ..? ഉം..? അതെന്താ ടാ ഇങ്ങോട്ട് വരാൻ നിനക്ക് എന്റെ അനുവാദം വേണോ.. ? ശരി, ഒരു പത്ത് മിനിറ്റ്... ഇത്തിരി ജോലികൂടിയുണ്ട് തീർക്കാൻ, തീർത്തിട്ട് ഉടനെ വരാം... ങാ, വരുന്നെങ്കിൽ പെട്ടെന്ന് വരണം.. ലേറ്റ് ആയ, ഞാൻ ഉറങ്ങും. ഇല്ല, ഇല്ല ചേച്ചി.. പെട്ടെന്ന് വന്നേക്കാം... ഇത് ഇപ്പൊ തീർത്തില്ലങ്കി, നാളെ കാലത്ത് അതിനുള്ള സമയം കിട്ടില്ല.. ഞാൻ ദേ വന്നു... ചെയ്തു തീർക്കാനുള്ള ജോലികൾ തീർത്ത ഉടനെ ഞാൻ അവളുടെ മുറിയിൽ എത്തി.
തുടരും...........
💬 Comments
View all comments