Chapter Title : ഭാഗ്യദേവത 5
അവന്റെ ഭാഗ്യരേഖ തെളിഞ്ഞു ഉച്ചിയിൽ വന്നു എന്ന് വേണം പറയാൻ. കല്യാണം കഴിഞ്ഞതിന്റെ അടുത്ത ആഴ്ച തന്നെ അവൻ തിരികെ സിങ്കപ്പൂർലേക്ക് പോവുകയും ചെയ്തു... അതും കല്ല്യാണം എന്നത് ഒരു ചടങ്ങിന്റെ പേരിൽ മാത്രം മതിയെന്നൊക്കെയായിരുന്നു അവന്റെ ഭാഷ്യം. എന്റെ അച്ഛന്റെ ഒരാളുടെ പിടിവാശി കാരണം മാത്രമാണ് അതൊരു കല്യാണത്തിന്റെ ഘോഷത്തിൽ നടത്തിയത്.... പുതിയ കമ്പനി തുടങ്ങി എന്നത്തിന്റെ പേരിൽ വിവാഹത്തിന്റെ അഞ്ചാം ദിവസം വലിയ ഒരു ബിസിനസ് ഓഫർ വന്നു... പെട്ടെന്ന് തന്നെ സിങ്കപ്പൂർക്ക് പറന്നു... എന്ന് പറഞ്ഞാൽ, അവനെ ഭാഗ്യദേവത കടാക്ഷിച്ചു എന്നല്ലേ അർത്ഥം.... വേറെ എന്തു പറയും. അതിന്റെ പദ്ധതികൾ തുടങ്ങി വച്ചതായിരുന്നെങ്കിലും, മാന്ദ്യതിലായിരുന്നു. എല്ലാം ഞൊടിയിടയിൽ സാധിച്ചു. അത്ര തന്നെ... യഥാർത്ഥത്തിൽ അവന്റെ ഭാഗ്യദേവത അവൾ തന്നെ ആയിരുന്നു... പക്ഷെ, അവന് അവളുടെ വിലയറിയില്ല.... അതുകൊണ്ടാണ് അവളെന്നു പറയുന്ന വ്യക്തിയോട് അവന് എപ്പോഴും പുച്ഛം. എല്ലാം നിന്റെ മനസിന്റെ നന്മകൊണ്ടാണ് മോളെ...... എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു
പാരമ്പര്യമായി ഇത്തിരി സ്വത്ത് ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. കുറെയൊക്കെ, അവന്റെ ഗുരുത്വമില്ലായ്മ കൊണ്ട് തുലച്ചതാണെന്ന് എനിക്കും അറിയാം.
പക്ഷെ, എന്നോട് അവന് അന്നും ഇന്നും ഒരേപോലെ പുച്ഛമാണ്. അവന്റെ കീഴുദ്യോഗസ്ഥൻ, അവനെകാൾ, കുറഞ്ഞ ശമ്പളം, പിന്നെ അവനെ പോലെ ഓഫീസിൽ കറങ്ങുന്ന കസാരപ്പുറത്തിരുന്നിട്ടല്ല, ജോലി. തരം കിട്ടുമ്പോഴൊക്കെ എന്നെ പരമാവതി താഴ്ത്തിക്കെട്ടുക എന്നത്, അവന്റെ ഒരു ഹോബി ആയിരുന്നു. പ്രായം കൊണ്ട് എന്നേക്കാൾ അഞ്ചാറു വയസ്സിനു മൂത്തതായതു കൊണ്ട് ഒരുപാട് ബഹുമാനം കൊടുത്തു... ഇപ്പൊ പെങ്ങളെ കെട്ടിയതിന്റെ പേരിൽ, അളിയാ, അനിയാ എന്നൊക്കെ വിളിച്ചു സ്നേഹം ഭാവിക്കുന്നു എന്നല്ലാതെ ഉള്ള് കൊണ്ട്, എന്നെ കണ്ടാൽ തല്ലികൊല്ലാനുള്ള ദേഷ്യം അവന്റെ ഉള്ളിലുണ്ട്. അതിന്റെ കാരണം എനിക്കറിയില്ല, ജോലി ചെയ്തു പൂർത്തിയാക്കുന്ന കാര്യത്തിൽ എന്തുകൊണ്ടും ഞാൻ മുൻപന്തിയിൽ ആണെന്നത് കൊണ്ട് എന്നോട് പുള്ളിക്ക് പണ്ടേ ഒരു കണ്ണ്കടിയുണ്ട്... അതാണ് കാരണം എന്ന് മറ്റു പലരും ഓഫീസിലെ സഹപ്രവർത്തകർ പറയുന്നത് കേട്ടിട്ടുണ്ട്. എന്ത് ചെയ്യാം... അളിയനായിപ്പോയില്ലേ..... കാലത്ത് മുതൽ ഓരോ കസ്റ്റമർ നെയും കണ്ട് ഓർഡർ എടുത്തും, പിന്നെ, ഇടയ്ക്കിടെ ഓരോ ചെക്ക് പോസ്റ്റ്... എന്നു വച്ചാ ഒഴിച്ചുകൂടാൻ പറ്റാത്ത ബ്രൊമാരും, ചങ്ക്മാറും ഒക്കെ തടയുമ്പോൾ, അതിന് പുറമേ ഈ ഒടുക്കത്തെ അലച്ചിലും മറ്റുമായി നേരംപോയതറിഞ്ഞില്ല.
വൈകുന്നേരം, പോകെ പോകെ ആകാശം ഇരുണ്ടു വന്നു... മഴക്കാർ മൂടി അടിച്ചു പൊളിച്ചു
💬 Comments
View all comments