0%

Chapter Title : ഭാഗ്യദേവത 6

Author : Freddy Nicholas Read All Parts 803

ഞാൻ പോവ്വല്ലേ.. കൊണ്ടോവ്വാനുള്ള സാധനങ്ങൾ കൂടി വാങ്ങിച്ചു. ആ കൂട്ടത്തിൽ ഒന്ന് ബ്യുട്ടി പാർലർ കേറി. അതിന്റെ കൂടെ ഇതാ ഇതും വാങ്ങിച്ചുന്നേയുള്ളൂ. കട്ടിലിൽ തല ഭാഗത്തു ചാരി ഇരിക്കുന്നു അവളുടെ മടിയിൽ തല വച്ചുകിടന്ന എന്റെ, തലമുടിയിൽ അവൾ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു. ചേച്ചി ഇനി രണ്ടു ദിവസം കൂടിയേ, ഇവിടെ കാണത്തുളളൂ അല്ലേ...? ചേച്ചി എന്തിനാ ഇത്ര വേഗം പോകുന്നേ, കുറച്ചു ദിവസം കൂടി നിന്നിട്ട് പോയാ പോരെ ? തിരക്ക് കാരണം ഒന്ന് നേരാം വണ്ണം സംസാരിക്കാനും കൂടി സാധിച്ചില്ല. അതിന് നീ ഇവിടെ ഉണ്ടായിട്ട് വേണ്ടേ സംസാരിക്കാൻ... ? വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞ വിവരം മോനറിഞ്ഞില്ലേ ? പത്ത് ദിവസത്തേക്ക് എന്നും പറഞ്ഞിട്ടാ വന്നത്... ഇനിയും വൈകിയാൽ ആ തള്ള മനു വിന് വിഷം ചോർത്തി കൊടുക്കും... !!

ചില സർപ്രൈസ് എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ഗിഫ്റ്റ്ന്റെ ബഹളം ആയിരിക്കുംന്ന്‌... കഴിഞ്ഞോ ??? എന്റെ കഴിവ് പോലെ ഞാൻ വാങ്ങിത്തന്നു.... അയ്യോടി... ചേച്ചി, ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലിയോ...... യാഥാർഥത്തിൽ ഞാനല്ലേ നിനക്ക് എന്തെങ്കിലും വാങ്ങിച്ചു തരേണ്ടത്...? ഞാൻ അവളുടെ കവിളിൽ തടവിക്കൊണ്ട് പറഞ്ഞു.....

അല്ലങ്കിലും ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇതിന് സമ്മതിക്കില്ലായിരുന്നു......... ഓ.... എനിക്കെന്തിനാ ഗിഫ്റ്റ് ഒള്ളത് തന്നെ ഉടുക്കാൻ സമയമില്ല.... ഇനി ഒരു ചെറിയ ഗിഫ്റ്റ് കൂടി ഉണ്ട്... ങേ.... എന്നതാ, വേഗം പറ.. പ്ലീസ്... പറ ചേച്ചി...പ്ലീസ്. ഓഹോ...... എന്നാ ധൃതിയാ ചെറുക്കന്.... പോകാൻ ധൃതിയുണ്ടോ ? എങ്കി പൊക്കോ...! ഇല്ല... ധൃതിയില്ല... എന്നാ എന്റെ മടിയിന്ന്

💬 Comments

View all comments