Chapter Title : ഭാഗ്യദേവത 9
സ്വപ്നം കണ്ടുനടന്നിരുന്നു...... സ്നേഹമെന്ന വികാരത്തെ പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു എനിക്ക്.... എല്ലാം മനക്കോട്ടകൾ മാത്രമായിരുന്നു എന്ന് മനസിലാക്കിയപ്പോഴേക്കും എല്ലാ കൈവിട്ടു പോയിരുന്നു...... നീ എന്റെ കൈയെത്തും ദൂരത്തുനിന്നും ഒരുപാട് ഉയരത്തിൽ പറന്നകന്നു കഴിഞ്ഞിരുന്നു.... ഇടറിയ സ്വരത്തിൽ ഞാൻ പറഞ്ഞു.
"എടാ... "ആതൂ"..."നിനക്ക് എന്നെ കെട്ടാമായിരുന്നില്ലേ" ടാ...?? എങ്കിൽ എന്റെ ജീവിതം ഇങ്ങനെ നശിച്ചു പോകുമായിരുന്നോ ?? എന്നെ കൈവിട്ടു കളഞ്ഞില്ലേ നീ..... അങ്ങനെ ആയിരുന്നേൽ എന്റെ ജീവിതത്തിൽ ഒരു അർത്ഥം ഉണ്ടായിരുന്നേനേ.... "ഒരു വാക്ക് കൊണ്ടോ, നോക്കുകൊണ്ടോ, ഒരു ക്ലൂ" നീ തന്നിരുന്നെങ്കിൽ ഞാൻ അന്ന് ഈ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു...
എല്ലാം തകർന്നു തരിപ്പണമായില്ലേ ഇപ്പം... വീണ്ടും വിങ്ങിപൊട്ടി, വിതുമ്പി ക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു.... ആ കണ്ണുകൾ നിറഞ്ഞൊഴുകി, എന്റെ നെഞ്ചത്തു തല ചായ്ച്ചു കിടന്ന അവൾ വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു.... അവളുടെ, ചുടുനിശാസങ്ങളും, ചൂട് കണ്ണുനീർ കണങ്ങൾ എന്റെ മാറിടത്തിൽ ഇറ്റിറ്റു വീണു... ആ കണ്ണീരും, തീഷ്ണമായ വാക്കുകളും മൂർച്ചയേറിയ ഇരുതലവാൾ പോലെ,.. തുളഞ്ഞു കയറിയത് എന്റെ ഹൃദയത്തിലും ആത്മാവിലേക്കും ആയിരുന്നു...
എന്റെ നെഞ്ചത്തു തല ചായ്ച്ചു ഏങ്ങലടിക്കുന്ന അവളെ കണ്ടപ്പോൾ, എനിക്കും പിടിച്ചു നിൽക്കാനായില്ല. മനസാക്ഷി കുത്തു കൊണ്ട്, മനക്കരുത്തു ചോർന്നു പോയ, ഒരു പുരുഷന്റെ ധീനാരോധനമായി അത് എന്നിൽ പുറത്ത് വന്നു... അത്രയും നേരത്തെ, നമ്മൾ രണ്ടു പേരുടെയും കാഴ്ചപ്പാടിൽ തികച്ചും മാറ്റം വന്നു. വികാരവിചാരങ്ങൾ എല്ലാം അസ്ഥാനത്തായി. പാപബോധം വന്ന ആദവും ഹവ്വയും നാണം മറച്ചപോലെ വേർപെട്ട് നഗ്നത മറച്ചിരുന്നു നാമിരുവരും...
കരഞ്ഞു, കണ്മഷി കലങ്ങിയ ആ സുന്ദരമിഴികൾ ഉയർത്തി എന്നെ
💬 Comments
View all comments