Chapter Title : ഭാഗ്യദേവത 9
ടിക്കറ്റ് " എന്ന് പറയാം ........ !!! സത്യത്തിൽ എനിക്കവളുടെ വാചകം കേട്ട് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്... പക്ഷെ അവളുടെ, ദയനീയ അവസ്ഥ ഓർത്ത്, ചിരി അടക്കിയിരുന്നു.... അവളെ ഓർത്ത് , ഒത്തിരി സങ്കടവും തോന്നി....
കണ്ടാൽ സുമുഖൻ,.... സുന്ദരൻ... സുശീലൻ.... അരോഗ ദൃഢഗാത്രൻ,.. കുടുംബത്തിൽ എല്ലാവരുടെയും കണ്ണിലുണ്ണി.... കുടുംബക്കാരുടെ മുന്നിൽ കുടുംബ സ്നേഹി,.. കെട്ടിയവളെ പൊന്നുപോലെ നോക്കുന്നവൻ,.... പണത്തിനു പണം,.... ഇട്ടുമൂടാനുള്ള സ്വത്ത്..... അവന്റമ്മേടെ തല... തേങ്ങാക്കൊല........##$##$@@ ഇനിയെന്തെങ്കിലുമുണ്ടോ തിരുപ്പട്ടങ്ങൾ. ?? പക്ഷെ ഇതല്ലേ വിശ്വരൂപം..! നിനക്കൊന്നും തോന്നരുത് കേട്ടോ... എന്റെ സങ്കടം കൊണ്ടു പറഞ്ഞു പോയതാടീ....ചേച്ചി. എനിക്കെന്തു തോന്നാൻ... നീ ഉള്ളതല്ലേ പറഞ്ഞുള്ളൂ...!
അപ്പൊ അവൻ ആളൊരു ----U mean....!! ??? എടീ ചേച്ചി നീ തെളീച്ച് പറ... ഞാൻ പറഞ്ഞു നിറുത്തി... ഇനി ഇതിൽ കൂടുതൽ എങ്ങനെയാ അതൂ ഞാൻ തെളീച്ചു പറയുന്നേ......
ഇത്തരത്തിൽ ജീവിതം കോഞ്ഞാട്ട ആയിട്ട് പോലും, ആ ദുഃഖം ഉള്ളിലൊതുക്കി എല്ലാവരുടെയും മുന്നിൽ പുഞ്ചിരി തൂകി നടക്കുന്ന എന്റെ ചേച്ചികുട്ടീ.... നീ നമ്മളെക്കൾ എത്ര ശ്രേഷ്ഠ.... എന്ന് എന്റെ മനസ്സ് പറഞ്ഞു.
"ഈ ലോകത്ത് ഈ സംഗതി അറിയാവുന്ന മൂന്നാനത്തെ വ്യക്തി ഇപ്പോൾ നീ മാത്രമാണ്." ഇത് ഒരു കാരണവശാലും ലീക്ക് ആവരുത്. അങ്ങിനെ "സംഭവിച്ചാൽ" പിന്നെ എന്നെ ആരും ജീവനോടെ പ്രതീക്ഷിക്കണ്ട. !! ഇത് അവസാന വാക്കാണ്. സത്യം..! പെട്ടെന്ന് ഞാൻ അവളുടെ വായ പൊത്തി... അരുതാത്തത് ഒന്നും പറയല്ലേ എന്റെ പൊന്നെ... കഴുത്തറ്റാലും ഞാൻ തന്ന വാക്ക്... പൂർണമാണ്, വിശ്വസിക്കാം.... നൂറു ശതമാനം. എടീ, ചേച്ചി.. അപ്പൊ നീ ശരിക്കുമുള്ള ദാമ്പത്യ ജീവിതത്തിലോട്ട് ഇതുവരെ....... ??? ചമ്മലോ, ചോദിക്കാനുള്ള മടികൊണ്ടോ, ഞാൻ എന്റെ ചോദ്യം മുഴുവിപ്പിച്ചില്ല. ! പക്ഷെ അതിനുള്ള അവളുടെ മറുപടിയും... വളരെ അർത്ഥഗർഭമായ "മൗനം" മാത്രമായിരുന്നു. ഒരു കടലോളം ദുഃഖം മനസ്സിൽ പേറി നടക്കുന്ന അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നായിരുന്നു ചിന്ത... എന്നാലും അവാർഡ് കൊടുക്കണം അവൾക്ക്... അവളെ ഓർത്ത് എന്റെ മനസ്സ് ഒരുപാട് നീറി. ചേച്ചി... നീ സങ്കടപ്പെടേണ്ട, നിനക്ക് ഒരു നല്ല കാലം വരും തീർച്ചയായും.... അവൻ ശരിയാവും... പേടിക്കേണ്ട. ആ പേടി എനിക്കെന്നേ ഇല്ലാതായി....
പിന്നെ കുറെ നേരത്തേക്ക് നാം രണ്ടുപേരും മൗനത്തിലായിരുന്നു....... എന്റെ കണ്ണുകലിൽ ഉറക്കിന്റെ ഘനം തൂങ്ങി.
ഇനി ഉറങ്ങണ്ടേ...? അവൾ ചോദിച്ചു. മം..നിനക്കോ...? വേണം...!! എന്നാ കിടന്നു ഉറങ്ങിക്കോ...!!
💬 Comments
View all comments