0%

Chapter Title : ഭാഗ്യം വന്ന വഴികൾ 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 4.3K

ഇറക്കി വീട്ടിലേക്കു ചുമന്നു കൊണ്ട് പോകുന്നതും ഗോകുൽ കണ്ടു.

അത് നോക്കി നിൽക്കെ ആണ് രാജി അകത്തു നിന്നു ഉമ്മറത്തേക്ക് വന്നത് . ഒരു ബ്രൗൺ നിറത്തിലുള്ള അല്പം ഇറുക്കമുള്ള ചുരിദാറും അതെ നിറത്തിലുള്ള പാന്റുമാണ് രാജിയുടെ വേഷം.

രാജി ഫോണും ചെവിയിൽ വെച്ചാണ് ഉമ്മറത്തേക്ക് വന്നത്.

രാജി; "ഡാ നീ ഇരിക്ക് , ഞാൻ ഒന്ന് സംസാരിക്കട്ടെ."

ഗോകുൽ ആരാ എന്ന് ആംഗ്യം കാണിച്ചു. രാജി മിണ്ടല്ലേ എന്ന് തിരിച്ചും.

രാജി; "ആ അത് ഗോകുലാ സുരേഷേട്ടാ, ഞാൻ കൊടുക്കണോ അവനു .."

രാജി ഫോൺ ഗോകുലിന് നേരെ നീട്ടി. ഗോകുൽ ഫോൺ കാതോട് ചേർത്ത്.

ഗോകുൽ; "ഹലോ സുരേഷേട്ടാ സുഖമല്ലേ.."

സുരേഷ്; "ആ കുഴപ്പമില്ല മോനെ..പിന്നെ എങ്ങനുണ്ട് നമ്മുടെ മോൻ വല്ലോം പഠിക്കുന്നുണ്ടോ."

ഗോകുൽ; "ഇപ്പൊ ബെറ്റർ ആയി വരുന്നുണ്ട് സുരേഷേട്ടാ, പിന്നെ അച്ഛനെ കാണാറില്ലേ "

സുരേഷ്; "ഉവ്വ്..ഇന്നലെ കൂടി കണ്ടേ ഉള്ളു , ഇവിടെ അടുത്ത് തന്നെ ആണ് നിന്റെ അച്ഛന്റെ സൂപ്പർമാർകെറ്."

ഗോകുൽ; "ആ..പിന്നെ എന്തൊക്കെ ഉണ്ട്.."

സുരേഷ്; "ഇവിടെ എന്താടാ..ഭയങ്കര ചൂട് തന്നെ. പിന്നെ നമ്മുടെ കെട്ട്യോളെ കൊണ്ട് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. അല്ലെ?"

ഗോകുൽ രാജിയെ നോക്കി ഒരു കള്ളനോട്ടം എറിഞ്ഞു .

ഗോകുൽ; "ഏയ് എനിക്കെന്റെ സ്വന്തം ചേച്ചിയെ പോലാ..അമ്മക്ക് ആണേൽ രാജി ചേച്ചി വേണം പരദൂഷണമ് പറയാൻ. പിന്നെ നിങ്ങൾക്കു പുതിയൊരു അയൽവാസി വന്നിട്ടുണ്ടല്ലോ ചേട്ടാ.."

സുരേഷ്; "അതാരാടാ .."

ഗോകുൽ; "അറിയത്തില്ല. നമ്മുടെ ഉണ്ണിയേട്ടന്റെ പൂട്ടിക്കിടന്ന വീട്,. അത് കച്ചോടം ആയെന്നു തോന്നുന്നു. "

💬 Comments

View all comments