Chapter Title : ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]
പോകുന്നതിനു തലേന്ന് രാജിയെം സുലുവിനേം കാണണ്ട പോലെ കണ്ടു യാത്രയൊക്കെ പറഞ്ഞാണ് ഗോകുൽ ഇറങ്ങിയത്.
ചെന്നൈയിലെ സ്ഥലങ്ങൾ അത്ര പരിചയമില്ലാത്ത കൊണ്ട് ശ്രാവൺ കുമാർ റെയിൽവേ സ്റ്റേഷനിൽ ഗോകുലിനെ പിക് ചെയ്യാൻ എത്തിയിട്ടുണ്ടായിരുന്നു . മദ്രാസ് മെയിൽ വന്നിറങ്ങിയപ്പോൾ തന്നെ ശ്രാവൺ കുമാർ ഗോകുലിന്റെ നമ്പറിൽ വിളിച്ചിരുന്നു .
ട്രെയിനിൽ നിന്നും പുറത്തിറങ്ങി നാലും ചുറ്റും കണ്ണോടിച്ചു കൊണ്ടിരിക്കെ മൊബൈൽ ശബ്ദിച്ചു . ഫോൺ എടുത്തു കാതോട് ചേർത്ത് .
ശ്രാവൺ ; "ഹലോ..തമ്പി , നാൻ റെയിൽവേ സ്റ്റേഷനുക്കു മുന്നാടി വെയിറ്റ് പണ്ണിട്ടു ഇറുക്കോം , ധൈര്യമാ വാങ്കോ"
ഗോകുൽ ;"ഓക്കേ അണ്ണാ "
ഗോകുൽ മറുപടി നൽകി , ഫോൺ കട്ട് ചെയ്തു പാന്റിന്റെ പോക്കെറ്റിൽ ഇട്ടു . ലഗേജ് ബാഗ് പുറത്തു തൂക്കി ഗോകുൽ റെയിൽവേ സ്റ്റേഷന് വെളിയിലേക്കു നടന്നു .
റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങിയ ഗോകുലിന് അടുത്തേക്ക് ഒരു വെള്ള ഷർട്ടും നീല ജീൻസ് പാന്റും ധരിച്ച അല്പം കറുത്തിട്ടുള്ള ഒരു തമിഴ് മകൻ നടന്നു വന്നു . വലതു കയ്യിൽ ഒരു കറുത്ത ചരടും കഴുത്തിൽ ഒരു സ്വർണ മാലയും ചന്ദന കുറിയുമൊക്കെ തൊട്ടു ശ്രാവൺ കുമാർ പുഞ്ചിരിച്ചു . ഗോകുൽ തിരിച്ചും.
ശ്രാവൺ ;" എപ്പടി ഇറുക്ക് തമ്പി , പാത്ത് റൊമ്പ നാളച്ച് ലെ ? "
ഗോകുൽ ശ്രാവണിന് ഹസ്തദാനം നൽകി ചിരിച്ചു .
ഗോകുൽ ;"ആ , റൊമ്പ ആയി.." അറിയാവുന്ന തമിളിൽ മലയാളം മിക്സ് ചെയ്തു ഗോകുൽ പറഞ്ഞു.
ശ്രാവൺ ചിരിച്ചു .
💬 Comments
View all comments