Chapter Title : ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]
അടുപ്പത്തിലാവുകയും തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ തന്നെയുള്ള വിവാഹവും ആയിരുന്നു .
അവിടെ നിന്നും രണ്ട മൂന്നു കിലോമീറ്റെർ മാത്രം മാറിയാണ് ശ്രാവൺ കുമാറിന്റെ വീട് . വീടെന്നു പറയാം എങ്കിലും ഒരു അപാർട്മെന്റ് പോലെ ആണ് .
രണ്ടാമത്തെ നിലയിൽ ആണ് ശ്രാവണിന്റെ വീട് . ശ്രാവണിനോടൊപ്പം ഗോകുലും നടന്നു . കാളിങ് ബെൽ അടിച്ചപ്പോൾ രമ്യ വാതിൽ തുറന്നു .
രമ്യ ഒരു ചുവന്ന ചുരിദാർ ആണ് വേഷം . കറുത്ത പാന്റും. വാതിൽ തുറന്നു ഗോകുലിനെ കണ്ടപ്പോൾ രമ്യ ഒന്ന് ചിരിച്ചു .
രമ്യ ;"ഇത്ര വേഗം എത്തിയോ നിങ്ങള്..വാ "
രമ്യ കതകു തുറന്നു. ശ്രാവണും ഗോകുലും അകത്തേക്ക് കയറി .
ശ്രാവൺ ടേബിളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം എടുത്തു കുടിച്ചു കൊണ്ട് കസേരയിലേക്കിരുന്നു .
ശ്രാവൺ ;"കൊളന്തൈ തൂങ്കിടിച്ച രമ്യാ ? "
രമ്യാ ;" ആ , കൊഞ്ചം മുന്നാടി താൻ "
രമ്യാ മറുപടി നൽകി ഗോകുലിനെ നോക്കി ചിരിച്ചു.
രമ്യാ ;"നീ എന്താടാ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ..ഇരിക്ക് , ആ ബാഗ് ഇങ്ങു താ ഞാൻ എടുത്തു വെക്കാം..."
രമ്യാ അവന്റെ ബാഗിൽ പിടുത്തമിട്ടു .ഗോകുൽ കൈ അയച്ചു ബാഗ് രമ്യക്ക് കൊടുത്തു. ശ്രാവൺ ഒരു കസേര നീക്കിയിട്ടു അവനെ വിളിച്ചു .
ശ്രാവൺ ;"വാ ഗോകുൽ ,ഉക്കാര്"
ഗോകുൽ അയാൾക്കടുത്തായി ചെന്നിരുന്നു . ബാഗ് കൊണ്ട് വെച്ചു രമ്യയും അവരുടെ അടുത്തായി വന്നു നിന്ന്.
രമ്യാ ;"ഡാ അമ്മേടെ അടുത്ത് പോയോ നീ
💬 Comments
View all comments