0%

Chapter Title : ഭാമം നന്ദനം [Jis]

Author : Kambikathakal Read All Parts 172

എന്നേക്കാൾ ഉയരമുണ്ട്! എങ്കിലും അവളുടെ കൈ പിടിച്ചു താഴ്ത്താൻ എനിക്ക് നിഷ്പ്രയാസം സാധിക്കും. ഞാൻ അവളുടെ കൈയിലെക്ക് ലക്ഷ്യം വയ്ക്കുന്നത് മനസിലാക്കി ഭാമ പെട്ടന്ന് കൈ താഴ്ത്തി, ചുരിദാർ അല്പം അകത്തി ആ താക്കോൽ അകത്തേക്ക് ഇട്ടു!

ഒരു നിമിഷം! ഞാൻ അവളെ വിട്ടു നിഛലമായി നിന്നു. അവളും. അത് വരെ ഇല്ലാത്ത മൗനം ഞങ്ങൾക്ക് ഇടയിൽ വിരുന്നു വന്നു. എങ്കിലും രണ്ടുമിഴികളും പരസ്പരം കോർത്തു നിന്നു.

"ന്തേ തോറ്റ?"

ഭാമയുടെ മുഖത്ത്  കുഞ്ഞു പുഞ്ചിരി മിന്നി മറഞ്ഞുവോ? വിജയം നേടിയതിന്റെത് ആവാം! ഒടുവിൽ പരാജയം സമ്മതിച്ചത് പോലെ ഞാൻ തല കുനിച്ചു.

പണ്ടായിരുന്നു എങ്കിൽ ഞാനാ താക്കോൽ കൈ കടത്തി എടുത്തേനേ! പക്ഷേ എന്റെ നോട്ടത്തെ പറ്റി അവൾ ചോദിച്ചതിനാൽ എന്റെ കൈ പിന്നെ ഉയർന്നില്ല.  ശിരസ്സും!

കുനിഞ്ഞു നിൽക്കുന്ന എന്നെ അവൾ ഉന്തി സെറ്റിയിലേക്ക് വീഴ്ത്തി. വീണു കിടക്കുന്ന എന്റെ അടുത്തേക്ക്  അവളും കിടന്നു! എന്റെ നെഞ്ചിലേക്ക് തല വച്ചു മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു!

"ആദ്യം നീ നിന്റെ പ്രശ്നം എന്താന്ന് പറ!"

"ആ! നിനക്ക് അറിഞ്ഞൂടെ?  കള്ള് കുടിച്ചപ്പോ ആവേശം കൊണ്ട് പറ്റി പോയതാ ഡീ!"

"ഹ്മ്മ്. അതല്ല പൊട്ടാ,  ഇപ്പൊ എന്റെ അടുത്ത്ന്ന് പോവാൻ?"

അതിന് ഞാൻ മറുപടി നൽകിയില്ല! ഞാൻ മിഴികൾ ചേർത്തടച്ചു കിടന്നു! ജീവിക്കാൻ കൂടി അർഹത ഇല്ലാത്തത് പോലെ! കണ്ണ് നിറയുമോ എന്നു സംശയം. പക്ഷേ കരയാതിരിക്കാൻ പരമാവധി ശ്രമിച്ചു ശ്രദ്ധ തിരിക്കുമ്പോൾ ആണ് അവളുടെ ചോദ്യം.

"തെണ്ടീ നീ കരയുന്നോ?"

അതോടെ എന്റെ നിയന്ത്രണം വിട്ടു! മിഴികൾ. നിറഞ്ഞു ഇരുവശത്തേക്കും ഒഴുകി! കൈ കൊണ്ട് മുഖം പൊത്തി ഞാനത് മറക്കാൻ ശ്രമിച്ചു.

"ശ്ശെ നശിപ്പിച്ചു. ശവം!"

അവളതും പറഞ്ഞു എന്റെ നെഞ്ചില് കൂടി ഉരുണ്ടു എന്റെ മുഖത്തേക്ക് കയറി!

"ഇത് പെണ്ണുങ്ങളെക്കാ കഷ്ടം ആണ് ല്ലോ! നാണാവില്ലേ?"

മറുപടി നൽകാതെ കരച്ചിൽ അടക്കാൻ ഞാൻ പാട് പെടുമ്പോൾ അവൾ എന്റെ മുഖം കയ്യിലെടുത്തു. മുഖം ഒളിപ്പിക്കാൻ ശ്രമിച്ച എന്റെ കൈ പിടിച്ചു മാറ്റാൻ അവൾ

💬 Comments

View all comments