0%

Chapter Title : ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ [Irul Mashi]

Author : Irul Mashi Read All Parts 6586

തിരിച്ചു വീട്ടിൽ എത്തി.

സലാഹ് ഹാളിൽ ജസീനയുടെ വാപ്പനോടും അമ്മാവനോടും സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്തിൽ ജസീന ഡ്രസ്സ്‌ മാറ്റി ഒരു പുതിയ നൈറ്റി അണിഞ്ഞു ഉമ്മാടേം സുബൈദ അപ്പച്ചിയുടേം കൂടെ അടുക്കളയിൽ കേറി.

"എടീ പെണ്ണേ നീ എന്തിനാ ഇങ്ങോട്ട് വന്നത്? നിന്റെ പുയ്യാപ്ല ചെറുക്കൻ എവിടെ?" സുബൈദ ജസീനയെ കണ്ട ഉടനെ ചോദിച്ചു.

"പെണ്ണേ മണവാട്ടി ഒന്നും മണിയറയിൽ നിന്ന് ഇറങ്ങുല്ല... നീ അവന്റെ അടുത്ത് പോയി ഇരി." അവളുടെ ഉമ്മയും അതിൽ ചേർത്ത് പറഞ്ഞു.

"അതിന് ഇക്ക വാപ്പനോടും മാമനോടും ഒക്കെ കാര്യം പറഞ്ഞോണ്ട് ഇരിക്കുകയാ, അകത്തു കേറി വന്നതൊന്നുമില്ല." അവൾ നിഷ്കളങ്കമായി പറഞ്ഞു.

"അല്ല നാത്തൂനെ ഇവൾക്ക് നിങ്ങൾ വല്ലതും പഠിപ്പിച്ചു കൊടുത്തായിരുന്നോ?" സുബൈദ അവളുടെ ഉമ്മയോട് ചോദിച്ചു.

"പെണ്ണിന് അതിനു അതൊന്നുമറിയില്ലേ? നമുക്ക് ഒക്കെ ആര് പഠിപ്പിച്ചു തന്നിട്ടാ?" അവർ തിരിച്ചു ചോദിച്ചു.

"എന്റെ പൊന്ന് നാത്തൂനേ അങ്ങനെ അല്ല, ഇവൾ ഇവിടെ അടുക്കളയും അപ്പുറത്തെ എന്റെ വീടും അല്ലാതെ വേറെ എന്തെങ്കിലും കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ തന്നെ കുളിമുറിയിൽ പാറ്റയെ കണ്ടാൽ കുളിക്കാൻ കേറാത്ത പെണ്ണാ... നാണക്കേട് ആവരുത് എന്ന് വെച്ചിട്ടാ..."

"അത്‌ പറഞ്ഞത് ശരി ആണ്. ഇങ്ങനെ ഒരു പൊട്ടി പെണ്ണ്." അവളുടെ ഉമ്മയും നാത്തൂനും കൂടി അടക്കി ചിരിച്ചു.

"നിങ്ങൾ രണ്ടു പേരും കൂടി എന്നെ കളിയാക്കാൻ വന്നത് ആണോ? ഞാൻ എന്റെ ഇക്കനോട് പറഞ്ഞു കൊടുക്കും നോക്കിക്കോ... ഇനി ഇക്ക എന്നെ കടൽ കാണിക്കാനും സിനിമക്കും ഒക്കെ കൊണ്ട് പോകുമെന്ന് പറഞ്ഞിട്ടുണ്ട്." ജസീന സങ്കടത്തോടെ ചെറുതായി കണ്ണ് നിറച്ചു പറഞ്ഞു.

"അയ്യേ... ഇതാ ഈ പെണ്ണിന്റെ കുഴപ്പം, മണവാട്ടി കരഞ്ഞോണ്ട് മണിയറയിൽ പോകാൻ പാടില്ല. അല്ലെങ്കിലും നമ്മൾ ചുമ്മാ തമാശ പറഞ്ഞത് അല്ലേ. അല്ല നീ എപ്പോഴാ അവനോട് സിനിമക്ക്‌ കൊണ്ട് പോകാൻ ഒക്കെ പറഞ്ഞത്?" സുബൈദ ചോദിച്ചു.

"എനിക്ക് ഫോൺ ഇല്ലെങ്കിലും ആച്ചി കാക്കയെ വിളിച്ചിട്ട് എന്നോടു സംസാരിക്കും ഇക്കാ. അപ്പോ പറഞ്ഞതാ..."

"ചുമ്മാതല്ല നീ അവന്റെ ഫോണിൽ കളി ഏത് നേരവും." സുബൈദ പറഞ്ഞു.

"അത്‌

💬 Comments

View all comments