0%

Chapter Title : ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ [Irul Mashi]

Author : Irul Mashi Read All Parts 6586

പോട്ടെ, നിനക്ക് ആദ്യരാത്രിയെ പറ്റി വല്ലതും അറിയാമോ പെണ്ണേ?" സുബൈദ അവളോട് ചോദിച്ചു.

"ചെറുക്കനും പെണ്ണും പാലും മുന്തിരിയും ഒക്കെ തിന്ന് കിടന്നുറങ്ങും, എനിക്ക് അറിയാം, ഹോ!..." അവൾ അഭിമാനത്തോടെ പറഞ്ഞു.

"നാത്തൂനേ... ഇപ്പൊ ഞാൻ പറഞ്ഞതിന്റെ കാര്യം മനസ്സിലായല്ലോ. ഇപ്പൊ കിടന്ന് ഉറങ്ങാൻ പോയിട്ട് ആകെ ബഹളം വെച്ചു നാണക്കേട് ആക്കിയേനെ ഈ പെണ്ണ്." സുബൈദ അവളുടെ ഉമ്മയെ നോക്കി പറഞ്ഞു.

"എന്റെ പൊന്ന് മോളെ അതൊന്നുമല്ല ആദ്യരാത്രി, ഇന്ന് നിങ്ങളുടെ മധുവിധു ആണ്. അതായത് നിങ്ങൾ പരസ്പരം ശരീരം കൊണ്ട് ഒന്നിക്കും, അതായത് അവൻ നിന്റെ അടുത്ത് തുണി അഴിക്കാൻ പറഞ്ഞാൽ നീ അങ്ങ് ചെയ്യണം കേട്ടോ...

പിന്നെ അവൻ പറയുന്നത് പോലെ എല്ലാം അങ്ങ് ചെയ്തോളണം, അല്ലാതെ പേടിച്ചു കിടന്ന് വിളിക്കരുത്... ചിലപ്പോൾ ചെറിയ വേദന ഒക്കെ കാണും അതൊക്കെ എല്ലാർക്കും ഉള്ളത് ആണ്, നിന്റെ ഉമ്മായും ഞാനും ഈ ലോകത്ത് കല്യാണം കഴിഞ്ഞ എല്ലാ പെണ്ണുങ്ങളും ഇതാണ് ചെയ്യുന്നത്.

അതുകൊണ്ട് അവൻ വല്ലതും പറയുമ്പോൾ പേടിച്ചു ബഹളം വെയ്ക്കല്ലേ... നാണക്കേട് ആണ്. അപ്പച്ചി പറഞ്ഞത് മനസ്സിലായ...?" സുബൈദ ഒരുവിധം എന്തൊക്കെ അവളെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ചു.

"ഉം... അപ്പോ നാണം ആവില്ലേ?" അതൊക്കെ കേട്ട് മുഖം ചുവപ്പിച്ച് കൊണ്ട് ജസീന സംശയം ചോദിച്ചു.

"കെട്ടിയോന് കാണാൻ ഉള്ളത് ആണ് പെണ്ണേ അതൊക്കെ. അല്ലാതെ വേറെ ആർക്കും അല്ലല്ലോ കാണിച്ചു കൊടുക്കുന്നത്." ഉമ്മ അവളോട് അത്‌ പറഞ്ഞുകൊണ്ട് അപ്പച്ചിയുടെ തോളിൽ അടിച്ചു നാണത്തോടെ രണ്ട് പേരും ചിരിച്ചു.

"ജസീന... നീ അവിടെ എന്ത് എന്തെടുക്കാ... സലാഹ് മുറിയിലോട്ട് പോയി കേട്ടോ. നിങ്ങൾ അവളെ അങ്ങോട്ട്‌ പറഞ്ഞ് വിട്." ഖനഗംഭീര ശബ്ദത്തിൽ ജസീനയുടെ വാപ്പ അടുക്കളയിലെ പെണ്ണുങ്ങളോട് ഹാളിൽ നിന്ന് കൊണ്ട് വിളിച്ചു പറഞ്ഞു.

"എന്റെ അള്ളോ... സാഹിബ്ബ് കയർ പൊട്ടിക്കുന്നതിന് മുന്നേ പെണ്ണിനെ പറഞ്ഞു വിടട്ടെ..." അവളുടെ ഉമ്മ ശബ്ദം കേട്ട് തലയിൽ തട്ടം നേരെ പിടിച്ചിട്ട് കൊണ്ട് സ്വയം പറഞ്ഞു.

ഉടനെ സുബൈദ ഒരു ഗ്ലാസ് എടുത്തു അതിൽ ചെറു ചൂടോടെ പാല് ഒഴിച്ച്

💬 Comments

View all comments