0%

Chapter Title : ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ [Irul Mashi]

Author : Irul Mashi Read All Parts 6588

ജസീനയുടെ കൈയിൽ കൊടുത്തിട്ട് അവളുടെ തട്ടമെല്ലാം പിടിച്ചു നേരെയാക്കി.

"മോൾ അങ്ങോട്ട്‌ ചെല്ല്... പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ...? അവൻ പറയുന്നത് ഒക്കെ അങ്ങ് ചെയ്താൽ മതി പേടിക്കാനൊന്നും ഇല്ല."

ജസീന തലകുലുക്കി കാണിച്ചിട്ട് മണിയറയിലേക്ക് നടന്നു.

കൈയിൽ പാല് ഗ്ലാസുമായി റൂമിലേക്ക് കേറിയതും കട്ടിലിൽ ഫോണിൽ കുത്തികൊണ്ട് ഇരിക്കുന്ന സലാഹിനെ അവൾ കണ്ടു. അവന്റെ മുഖത്ത് നോക്കാനാകാതെ നാണത്തോടെ തറയിലേക്ക് നോക്കി അവൾ ചിരിച്ചു.

"അവിടെ നിൽക്കാതെ ഇങ്ങോട്ട് വാ..." അവൻ ജസീനയോടു പറഞ്ഞു.

അവൾ മന്ദം മന്ദം നടന്ന് അവന്റെ അരികിലെത്തി. അവൻ ജസീനയുടെ കൈയിൽ നിന്നും ഗ്ലാസ്‌ വാങ്ങി ഫ്രൂട്ട്സ് വെച്ചിരുന്ന സൈഡ് ടേബിളിൽ വെച്ചു. ജസീനയെ പിടിച്ചു അവന്റെ അരികിലായി ഇരുത്തി. ജസീന അപ്പോഴും നാണിച്ചു മുഖം താഴ്ത്തി വെച്ചേക്കുക ആയിരുന്നു.

"നീ ഇങ്ങനെ നാണിച്ചു ഇരുന്നാൽ എങ്ങനെയാ... നമ്മുടെ ആദ്യരാത്രി അല്ലേ ഇന്ന്...?" അവൻ ഒരു കുസൃതിയോടെ ചോദിച്ചു.

അത്‌ കേട്ടതും ജസീനയുടെ മുഖം വീണ്ടും നാണത്താൽ ചുവന്നു തുടുത്തു.

"ഞാൻ പോയി ഡ്രസ്സ്‌ മാറിയിട്ട് ബാത്ത്റൂമിലും പോയിട്ട് വരാം... നിനക്ക് പോണ്ടേ?" അവൻ ചോദിച്ചു.

ജസീന വേണ്ട എന്ന് തലയാട്ടി.

"എനിക്ക് മാറാൻ ഡ്രസ്സ്‌ എവിടെ?"

ജസീന ഉടനെ കട്ടിലിന്റെ സൈഡിൽ വെച്ചിരുന്ന ഡ്രസ്സ്‌ എടുത്ത് അവന്റേൽ കൊടുത്തു. അവൻ അത്‌ വാങ്ങുന്നതിനോടൊപ്പം ജസീനയുടെ മൃദുലമായ ആ മൈലാഞ്ചി കൈകളിൽ ഒന്ന് തഴുകി. ജസീന വീണ്ടും തണുത്തു വിറച്ചു. അവൻ ഡ്രെസ്സുമെടുത്ത് റൂമിന്റെ കതക് കുറ്റിയിട്ടിട്ട് ബാത്ത്റൂമിലേക്ക് പോയി.

പത്തു മിനിറ്റ് കഴിഞ്ഞതും ഒരു ടീഷർട്ടും ട്രാക്ക് സ്യൂട്ട് പാന്റുമിട്ട് അവൻ ഇറങ്ങി വന്നു. അപ്പോഴും ജസീന കട്ടിലിൽ ഇരുന്നായിടത്ത് നിന്ന് മാറാതെ ഇരിക്കുക ആയിരുന്നു. അവൻ നടന്ന് അവളുടെ അടുത്ത് ചെന്ന് ഇരുന്നു.

"നിന്റെ നാണം മാറിയില്ലേ ജാസി മോളെ ഇതുവരെ?" അവൻ ചോദിച്ചു.

ജാസി മോളെ എന്നുള്ള വിളി കേട്ടതും അവൾ കുറച്ച് കൂടി നാണിച്ചു കവിളുകൾ തിളങ്ങി.

അവൻ കാട്ടിലിനു അപ്പുറത്തേക്ക് കേറി ചുമരിൽ തലയിണ ചാരി ഇരുന്നു കൊണ്ട് സൈഡിലെ ജനൽ തുറന്നു. ജസീനയുടെ വീട് അല്പം

💬 Comments

View all comments