Chapter Title : ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ [Irul Mashi]
അവൻ നടന്ന് അവളുടെ അടുത്ത് ചെന്ന് ഇരുന്നു.
"നിന്റെ നാണം മാറിയില്ലേ ജാസി മോളെ ഇതുവരെ?" അവൻ ചോദിച്ചു.
ജാസി മോളെ എന്നുള്ള വിളി കേട്ടതും അവൾ കുറച്ച് കൂടി നാണിച്ചു കവിളുകൾ തിളങ്ങി.
അവൻ കാട്ടിലിനു അപ്പുറത്തേക്ക് കേറി ചുമരിൽ തലയിണ ചാരി ഇരുന്നു കൊണ്ട് സൈഡിലെ ജനൽ തുറന്നു. ജസീനയുടെ വീട് അല്പം ഉയർന്ന സ്ഥലത്താണ് ഇരിക്കുന്നത് പുറകു വശം താഴ്ച്ചയും, ജനലിലൂടെ നോക്കിയാൽ താഴ്ന്ന പുരയിടവും അതിലൂടെ ഒഴുകുന്ന ആറും കാണാം. ആറ്റിൽ നിന്നും തണുത്ത കാറ്റ് അകത്തേക്ക് വീശി കൊണ്ടിരുന്നു.
"ജസീ..." അവൻ പതിയെ വിളിച്ചു.
"ഉം..." അവൾ മൂളി വിളി കേട്ടു.
"ഇക്കാടെ അടുത്തേക്ക് വാ... അതോ ഇക്കായെ ഇഷ്ടം അല്ലേ?"
"ഇഷ്ടമാ..." ജസീന നാണത്തോടെ പറഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.
അവൻ ഉടനെ ജസീനയെ പിടിച്ചു മലർത്തി നെഞ്ചിലേക്ക് കിടത്തി. അവൾ ഒന്നും മിണ്ടാതെ അവന്റെ പാവക്കുട്ടിയെ പോലെ പ്രവർത്തിച്ചു.
"ജസീ മോൾക്ക് ഇക്ക ഒരു സമ്മാനം തരട്ടെ?"
"സമ്മാനമോ?" കൊച്ചു കുട്ടിയുടെ ആകാംഷയോടെ അവൾ ചോദിച്ചു.
"അതേ..., മോള് കണ്ണടച്ചേ..."
അത് കേട്ട് ജസീന ഉടനെ കണ്ണുകൾ ഇറുക്കി അടച്ച് ഇരുന്നു. അവൻ തന്റെ കൈ പുറകിലെത്തി കട്ടിലിന്റെ പിറകിൽ വെച്ചിരുന്ന ഒരു കവറിൽ നിന്നും ഒരു ബോക്സ് എടുത്ത് ജസീനയുടെ കൈയിൽ കൊടുത്തു.
"ഇനി കണ്ണ് തുറന്ന് നോക്കിക്കോ." അവൻ പറഞ്ഞു.
അവൾ പതിയെ കണ്ണ് തുറന്ന് നോക്കി. ജസീനയുടെ കണ്ണുകൾ വിടർന്നു പ്രകാശിച്ചു. ചുണ്ടുകൾ പുഞ്ചിരിയാൽ വിരിഞ്ഞു.
"ഹായ്... ഫോൺ!" കൊച്ച്
💬 Comments
View all comments