Chapter Title : ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ [Irul Mashi]
ഒരുപാട് ഇഷ്ടം ആണ്."
"ഇക്കാടെ സുന്ദരി, ഇക്ക എന്ത് പറഞ്ഞാലും സാധിച്ചു തരുമോ?"
"ഇക്ക എന്നെ സിനിമക്ക് കൊണ്ട് പോകുമോ?"
"എന്റെ മുത്തിനെ എവിടെ വേണമെങ്കിലും കൊണ്ട് പോകാമല്ലോ..."
"ഇവിടെ വാപ്പച്ചി നമ്മളെ എങ്ങും വിടില്ല. ഞാൻ പണ്ട് സ്കൂളിൽ വെച്ച് കന്യാകുമാരി ടൂർ പോകാൻ കുറേ കരഞ്ഞതാ പക്ഷേ വാപ്പച്ചി സമ്മതിച്ചില്ല. എല്ലാർക്കും ഫോൺ ആയപ്പോൾ എനിക്കും വാങ്ങി തരുമോ എന്ന് ചോദിച്ചപ്പോൾ എന്തിനാ വീട്ടിൽ ഇരിക്കുന്ന നിനക്ക് ഫോണിന്റെ ആവിശ്യം? പെണ്ണുങ്ങൾ അങ്ങനെ ഫോണിൽ കളിച്ചാൽ ചീത്ത സ്വഭാവം ഒക്കെ പഠിക്കുമെന്ന് പറഞ്ഞു വഴക്ക് പറഞ്ഞു.
ഇക്ക പെണ്ണ് കാണാൻ വന്നപ്പോൾ എന്നോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര പേടി ആയിരുന്നു. ഞാൻ ആച്ചി കാക്കച്ചിയെ അല്ലാതെ ആരോടും മിണ്ടിയിട്ടില്ല. പക്ഷേ ഇക്ക വന്ന് സംസാരിച്ചിട്ട് എന്റെ ഇഷ്ടം ഒന്നും നടത്തി തരാതെ ഇരിക്കില്ല എന്ന് പറഞ്ഞപ്പോൾ മുതൽ എനിക്ക് ഭയങ്കര സന്തോഷം ആയി.
പിന്നെ ഫോൺ വിളിക്കുമ്പോൾ ഒക്കെ സിനിമ കണ്ടിട്ട് കഥ ഒക്കെ പറഞ്ഞു തരില്ലേ അപ്പോഴേ ഞാൻ മനസ്സിൽ വിചാരിച്ചതാ എന്റെ ഇക്കായെ ഞാൻ ഒരിക്കലും വിഷമിപ്പിക്കില്ല എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കുമെന്ന്. എന്റെ ഇക്കായെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല. എന്റെ ചക്കര ഇക്ക... ഉമ്മ..." ജസീന അവന്റെ കൈ പിടിച്ചു ഉമ്മവെച്ചു കൊണ്ട് പറഞ്ഞു.
സലാഹ് ഇതുപോലെ സുന്ദരിയും എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു പെണ്ണിനെ നോക്കി നടന്ന് കണ്ടെത്തിയത് ആണ് ജസീനയെ, അന്ന് സംസാരിച്ചപ്പോൾ തന്നെ അവന് മനസ്സിലായി തന്റെ ആഗ്രഹം മുഴുവൻ സാധ്യമാക്കാൻ
💬 Comments
View all comments