0%

Chapter Title : ഭാര്യ ഭർത്താക്കന്മാർ 2 [P B]

Author : P B Read All Parts 6837

അവള് വളർന്നു വന്ന സാഹചര്യം അറിയുമ്പോ നിനക്ക് മനസ്സിലാവും, കുറെയുണ്ട് ഞാൻ പറയാം. അതിനു മുന്നേ കുറച്ചു കാര്യങ്ങൾ നിന്നെ പറഞ്ഞ് ഏൽപ്പിക്കാൻ ഉണ്ട്.

പ്രണവ്: എന്താ? പറഞ്ഞോ.

ഞാൻ: ഒരു അഞ്ചാറു മാസം മുൻപ് എന്റെ ഒരു പരിചയക്കാരൻ ഒരു റിസോർട്ടിനെ പറ്റി പറഞ്ഞാരുന്നു. അവര് പൊട്ടി പാളീസായി ഇരിക്കുവാ, അത് വിൽക്കാനാ, ആളെ നോക്കുന്നുണ്ട് എന്നൊക്കെ. എനിക്ക് നാട്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ അതങ്ങ് വിട്ടു.

പ്രണവ്: ഒകെ!

ഞാൻ: അതിന്റെ ലൊക്കേഷൻ എന്റെ കയ്യിൽ ഉണ്ട് ഞാൻ നിനക്ക് അയക്കാം. നീ പോയിട്ട് അവിടുത്തെ സെറ്റപ്പ് ഒക്കെ ഒന്ന് നോക്ക്, അവര് അത് കൊടുത്തോ, സ്ഥലം എങ്ങനുണ്ട് എന്നൊക്കെ.

പ്രണവ്: അതിനെന്താ നോക്കാം ബ്റോ, ഒരു  കുഴപ്പോമില്ല.

ഞാൻ: പക്ഷേ ഈ റിസോർട്ടിന്റെ കാര്യം, നീ ഇപ്പോ ആരോടും പറയരുത്.
മിലിയോടും നിന്റെ വൈഫിനോടും കാഷ്വാലായി  ഒന്ന് സൂചിപ്പിക്കണം, നീ വേറെ ബിസിനസ് കൂടി തുടങ്ങാൻ പ്ലാൻ ഉണ്ടെന്ന്.

പ്രണവ്: ബ്റോ ഒരു റിസോർട്ട് എടുക്കാൻ ഉള്ള ക്യാഷ് ഒന്നും എന്റെ കയ്യിൽ ഇല്ല.

ഞാൻ: എടാ ക്യാഷ് ഒക്കെ ഞാൻ ഇട്ടോളാം. നീ ഞാൻ പറയുന്നത് പോലെ എല്ലാം ഒന്ന് ഡീൽ ചെയ്താൽ മതി, അത് പറ്റുമോ നിനക്ക്?

പ്രണവ്: ബ്റോ, അത് വേണോ?

ഞാൻ: എന്താ നിനക്ക് ബുദ്ധിമുട്ടാ?

പ്രണവ്: അതല്ല ബ്റോ. എനിക്ക് നിങ്ങടെ അടുത്ത് നിന്ന് സഹായം മേടിക്കാൻ ഒരു മടി. ഞാൻ സാഹചര്യം മുതലെടുക്കുന്ന പോലെ ഒരു തോന്നൽ.

ഞാൻ: മോനെ പ്രണവേ... ഒരു കാര്യം പറയട്ടെ. എന്റെ അനുവാദമോ അറിവോ ഇല്ലാതെ ഒരുത്തനും എന്നെ മുതലെടുക്കത്തില്ല.
പക്ഷെ നീ എന്നെ ഒരു അന്യനായിട്ടാ കാണുന്നെ എന്ന് അറിയുമ്പോ നല്ല വിഷമം ഉണ്ട്.

പ്രണവ്: എടാ അങ്ങനെ ഒന്നും അല്ല.
എനിക്ക് പണ്ട് മുതലേ ഭയങ്കര കുറ്റബോധമാ. നീ പോയ ഗ്യാപ്പിൽ, ഞാൻ കയറി അവളെ മുതലെടുത്തു എന്നും. അവൾ നിന്നോട് മിണ്ടണം എന്ന് പറഞ്ഞപ്പോൾ അവളെ തടഞ്ഞു  എന്നൊക്കെ. ഇപ്പൊ നീ എന്നെ സഹായിക്കാൻ നോക്കുവാ എന്ന് കാണുമ്പോ. എനിക്ക് ചങ്കിൽ ഒരു കുത്തൽ.

ഞാൻ: എടാ, നീ അല്ലാതെ വേറെ ഒരുത്തൻ ആയിരുന്നെങ്കിൽ. അവളെ ഏതൊക്കെ രീതിയിൽ ചൂഷണം ചെയ്തിട്ട്, വഴിയിൽ കളഞ്ഞിട്ട് പോയേനേം.
നീ ഇപ്പോഴും അവൾടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്നു, അതിന് വേണ്ടി

💬 Comments

View all comments