0%

Chapter Title : ഭാര്യ ഭർത്താക്കന്മാർ 2 [P B]

Author : P B Read All Parts 6840

ശ്രമിക്കുന്നുമുണ്ട്. എനിക്ക് നിന്നോടതിന് തീർത്താ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്.
നീ ഒന്നിനെപ്പറ്റിയും ആലോചിച്ചു ടെൻഷൻ അടിക്കണ്ട, ഞാൻ നിന്റെ കൂടെ ഉണ്ട്.

പ്രണവ്: എനിക്ക് എന്ത് പറയണം എന്ന് അറിയില്ലെടാ. ശെരിക്കും സങ്കടം വരുന്നു.

ഞാൻ: നീ ഒന്നും പറയണ്ട. നിനക്ക് മിലിയുടെ കഥ കേൾക്കണ്ടേ? അപ്പൊ കുറച്ച് കൂടെ സങ്കടം ആയിക്കോളും.

പ്രണവ്: കേൾക്കണം. പറ.

ഞാൻ: അവളെ എനിക്ക് സ്കൂൾ കാലം മുതലേ അറിയാം. മറ്റ് പെൺപിള്ളാരെ പോലെ അല്ല അവൾ, കാണുമ്പോ തന്നെ അറിയാം നല്ലൊരു കുടുംബത്തിലെയാന്ന്. പക്ഷേ അവൾക്ക് വലിയ ആഡംബരമോ ജാടയോ ഒന്നും ഇല്ലാരുന്നു. എല്ലാ പെൺപിള്ളാരേം പോലെ കൂടിയ ഉടുപ്പുകളോ, ചെരുപ്പുകളോ ഒന്നുമില്ല. ഞാൻ കരുതി വീട്ടിലെ ബുദ്ധിമുട്ട് കൊണ്ട് ആയിരിക്കും എന്ന്.

പ്രണവ്: അവള്ടെ വീട്ടുകാർ നല്ല ലോഡഡ് ആണെല്ലോ.

ഞാൻ: അതൊക്കെ ഞാൻ പിന്നെയാടാ അറിയുന്നേ. നാട്ടിലേ ഏറ്റവും കൂടുതൽ സ്വത്തുള്ള ഒരു കുടുംബമാ അവൾടെ. ടൗണിൽ മൂന്നിടത്തായി കടമുറികൾ ഉണ്ട് അവൾടെ അപ്പന്. ഒരു പത്ത് ഇരുപത് ഏക്കറെങ്കിലും റബർതോട്ടം, പിന്നെ വേറെ കൃഷിയും. പക്ഷെ ഇതൊന്നും അങ്ങേര് ഉണ്ടാക്കിയതല്ല കേട്ടോ. അവളുടെ അപ്പന്റെ അപ്പൻ സമ്പാദിച്ചതാ. അവളുടെ അപ്പന്റെയും അമ്മയുടെയും മൂത്ത മോളാ ഇവൾ. ഇവൾക്ക് ഒരു അനിയൻ ഉണ്ട് ഏകദേശം 5 വയസ്സിന്റെ വ്യത്യാസമാ അവര് തമ്മിൽ. നിനക്ക് അറിയാമോ അവനെ?

പ്രണവ്: അറിയാം, നേരിട്ട് പരിചയമില്ല, അവള് പറഞ്ഞുള്ള അറിവേ ഉള്ളൂ.

ഞാൻ: ആ, അവനാണ് അവരുടെ സീമന്തപുത്രൻ. ഇവളെ എന്തോ തവിട് കൊടുത്ത് വാങ്ങിയ പോലെയാ. ഇതുപോലെ വേർതിരിവ് ഒരിടത്തും ഞാൻ കണ്ടിട്ടില്ല.
അല്ല, അവനിപ്പോ എന്താ പരിപാടി?

പ്രണവ്: പുറത്തെവിടോ പഠിക്കാൻ വിട്ടേക്കുവാന്നോ അവൾ പറഞ്ഞത്.

ഞാൻ: അവൻ പണിച്ചു... സ്വന്തം പേര് കൂട്ടിയെഴുതാൻ അറിയാത്തവനാ.
പഠിത്തത്തിൽ മിലി പണ്ട് അത്ര മിടുക്കി ഒന്നും അല്ലാരുന്നു, പക്ഷേ അവനെ വെച്ച് നോക്കിയാൽ അവൾ ഒത്തിരി ഭേദമാ. അവൾ വലുതായി കഴിഞ്ഞപ്പോ പിന്നെ നന്നായിട്ട് പഠിക്കാൻ തുടങ്ങി.

പ്രണവ്: അവൾ ജോലിയിൽ ഒക്കെ നല്ല ആത്മാർത്ഥതയാ കേട്ടോ. പക്ഷെ  അവൾടെ വീട്ടുകാർക്ക് ഒത്തിരി വേർതിരിവ് ഉണ്ടെന്ന് അവൾ സൂചിപ്പിച്ചിട്ട് പോലുമില്ല.

ഞാൻ: കുറച്ചൊന്നും, നിനക്കറിയാമോ. അവൾ സ്വന്തമായിട്ട് ജോലിക്ക് കയറുന്നത് വരെ പിരീഡ്സിന് പാഡ് ഉപയോഗിച്ചിട്ടില്ല. അവൾടെ അപ്പന്റെ പഴയ വെള്ള മുണ്ട് അലക്കി കീറി കഷ്ണങ്ങളാക്കി മടക്കി ഷഡ്ഡിക്കകത്ത്  വെക്കും.

💬 Comments

View all comments