0%

Chapter Title : ഭാര്യ ഭർത്താക്കന്മാർ [P B]

Author : P B Read All Parts 9.6K

അവളെ നഷ്ടപ്പെടുമ്പോൾ ആണ് അവളുടെ വില മനസ്സിലാവുന്നത്.
പക്ഷേ അവളെ ഈ അവസ്ഥയിൽ കാണുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ടാണ് ഞാൻ മുൻകൈയെടുത്ത് നിങ്ങളോട് മിണ്ടാൻ ഉള്ള അവസരം ഉണ്ടാക്കാൻ നോക്കിയത്.

ഞാൻ: മ്മം ശരി, സമയം കുറച്ച് ആയില്ലേ. പ്രണവ് പോയി അവളെ വിളിച്ചോ. ബാക്കി ചോദിക്കാനുള്ളതൊക്കെ ഞാൻ പിന്നെ ചോദിച്ചോളാം. ഫ്രീ ആകുമ്പോൾ എനിക്കൊരു മെസ്സേജ് ഇട്ടാൽ മതി.

പ്രണവ്: അത് സാരമില്ല, ഇപ്പൊ വിളിക്കണമെന്നില്ല.

ഞാൻ: തന്റെ ഭാര്യ വന്നു കഴിഞ്ഞാൽ അവളെ വിളിക്കാൻ പറ്റുമോ?

പ്രണവ്: ഇല്ല.

ഞാൻ: എന്നാൽ പോയി വിളിക്കെടാ.

അവനൊന്ന് ഞെട്ടി എന്ന് എനിക്ക് തോന്നി. നാലഞ്ച് നിമിഷം മിണ്ടാതെ ഇരുന്നിട്ട് അവൻ വിക്കി ഇടറി പറഞ്ഞു.

പ്രണവ്: അത് പിന്നെ ബിജിഷേ.

ഞാൻ: അവളുടെ സന്തോഷമാണ് എനിക്ക് ഏറ്റവും വലുത്. അത് കഴിഞ്ഞിട്ടേ ഉള്ളൂ എന്റെ ഈഗോയും, മറ്റെന്തും.

പ്രണവ്: അവളുടെ സന്തോഷമാണ് എനിക്കും വലുത്.

ഞാൻ: ഓ പിന്നെ... അതുകൊണ്ടാണല്ലോ വേറൊരുത്തിയെ കല്യാണം കഴിച്ച് ജീവിക്കുന്നത്

പ്രണവ്: അത് എന്റെ മണ്ടത്തരം മാത്രമാണ്. ഇപ്പൊ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.

ഞാൻ: പിന്നെ. പോകുന്ന മുമ്പ് ആ വീഡിയോ  എനിക്ക് അയച്ചേര്.

പ്രണവ്: ഏത് വീഡിയോ?

ഞാൻ: നിന്ന് പൊട്ടൻ കളിക്കാതെ പ്രണവേ. അവൾ പറഞ്ഞ വീഡിയോ.

പ്രണവ്: അത് വേണോ?

ഞാൻ: പ്രണവിന് എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം അയച്ചാൽ മതി. നിർബന്ധമൊന്നുമില്ല. ഇപ്പൊ പോയി അവളെ വിളിക്ക്.

പ്രണവ്: ശരി.

കോൾ ഡിസ്കണക്റ്റ് ആയി.

ഞാൻ ഫോൺ മാറ്റി വച്ചിട്ട് കുറച്ചുനേരം ദൂരേക്ക് നോക്കിയിരുന്നു.

💬 Comments

View all comments