Chapter Title : ഭാര്യ ഭർത്താക്കന്മാർ [P B]
ഓർമ്മയില്ല.
പ്രണവ്: പറയാൻ വഴിയില്ല, ഞങ്ങൾ അന്ന് അത്ര അടുപ്പം ഒന്നും അല്ലായിരുന്നു. പിന്നീടാണ് ഫ്രണ്ട്സ് ആവുന്നത്.
ഞാൻ: ഓക്കേ, അവളുടെ കല്യാണം കഴിഞ്ഞില്ലേ? ഇപ്പോൾ എവിടെയാ അവൾ?
പ്രണവ്: കല്യാണം കഴിഞ്ഞില്ല, ഇപ്പോ അവൾ ഒരു ഹോസ്റ്റലിൽ നിക്കുവാ.
ഞാൻ: അവളുടെ കല്യാണം ആയെന്നാണല്ലോ ലാസ്റ്റ് ഞാൻ കേട്ടത്.
പ്രണവ്: അത് നടന്നില്ല, മുടങ്ങിപ്പോയി.
ഞാൻ: നടന്നില്ല? അതെന്ത് പറ്റി?
പ്രണവ്: ആ പയ്യന് എന്തോ മാനസിക പ്രശ്നമുണ്ടായിരുന്നു, കല്യാണത്തിന് ഒരാഴ്ച മുന്നേയാണ് അറിഞ്ഞത്.
ഞാൻ: അത് ഞാൻ അറിഞ്ഞില്ല. ഞാൻ കരുതിയിരുന്നത് അവളുടെ കല്യാണം കഴിഞ്ഞു എന്നാണ്. പിന്നെ കല്യാണം ഒന്നും നോക്കിയില്ലേ അവൾക്ക്?
പ്രണവ്: നോക്കി പക്ഷേ ഒന്നും അവൾക്ക് ഇഷ്ടപ്പെട്ടില്ല.
ഞാൻ: അവൾ ഇപ്പോഴും അവിടെ തന്നെയാണോ ജോലി ചെയ്യുന്നത്?
പ്രണവ്: അല്ല, അവൾ അന്നേ അവിടുത്തെ ജോലി വിട്ടായിരുന്നു, പിന്നെ വേറെ ഒരിടത്ത് ജോലിക്ക് കയറി, അവിടുന്ന് ഇറങ്ങിയിട്ട് ആറുമാസമായി. ഇപ്പൊ ജോലിയില്ല, നോക്കുന്നുണ്ട്.
ഞാൻ: അവൾക്ക് എന്താ പെട്ടെന്ന് എന്നോട് മിണ്ടണം എന്ന് തോന്നാൻ?
പ്രണവ്: പെട്ടെന്നൊന്നുമല്ല അവൾ കുറെ നാൾ കൊണ്ട് പറയുന്നു, പക്ഷേ വിളിക്കാൻ മടി. ഇപ്പോൾ എങ്ങനെയാണ് എന്നൊന്നും അറിയില്ലല്ലോ.
ഒരു കാര്യം ചോദിച്ചോട്ടെ, ഇപ്പോൾ റിലേഷൻഷിപ്പിൽ വല്ലതുമാണോ?
ഞാൻ: അല്ല പ്രണവ്, എനിക്ക് റിലേഷൻഷിപ്പ് ഒന്നുമില്ല. ഞാൻ ഒരു കാര്യം ചോദിക്കട്ടെ? പ്രണവിന് എന്റെ നമ്പർ എങ്ങനെ കിട്ടി?
പ്രണവ്: അത്... ബാങ്ക് അക്കൗണ്ട് ഏതു ബാങ്കിലാ എന്ന് അവൾ പറഞ്ഞിട്ടുണ്ട്. ആ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു ഫ്രണ്ട് ഉണ്ട് എനിക്ക്, പുള്ളി കോൺടാക്ട് ഡീറ്റെയിൽസ് എടുത്ത് തന്നതാ.
ഞാൻ: ആ, നമ്മുടെ നാട്ടിലെ ബാങ്കാണല്ലോ, അപ്പൊ പിന്നെ അതിശയം ഒന്നുമില്ല.
പ്രണവ്: സോറി, നമ്പർ കിട്ടാൻ വേറെ വഴിയില്ലാത്തതുകൊണ്ട്... പുള്ളിക്ക് പ്രശ്നമൊന്നും ഉണ്ടാവില്ലല്ലോ അല്ലേ?
ഞാൻ: ഹേയ് ആരുടെയും കഞ്ഞിയിൽ മണ്ണുവാരി ഇടുന്ന പരിപാടിയൊന്നും നമുക്കില്ല പ്രണവ്.
പ്രണവ്: താങ്ക്സ്, അപ്പോൾ ഞാൻ അവളോട് വിളിക്കാൻ പറഞ്ഞോട്ടെ?
ഞാൻ: പറഞ്ഞോ കുഴപ്പമില്ല.
പ്രണവ്: പിന്നെ... അവൾ വിളിക്കുമ്പോ, ഞാൻ കോൺടാക്ട് ചെയ്ത കാര്യം പറയല്ലേ.
ഞാൻ: അതെന്താ, നിങ്ങൾ ഫ്രണ്ട്സ് അല്ലേ?
പ്രണവ്: അതല്ല, ഞാൻ വിളിച്ച് സംസാരിച്ചു എന്ന് അറിഞ്ഞാൽ അവർക്ക് അതൊരു നാണക്കേടായിരിക്കും.
ഞാൻ: അല്ല പ്രണവ്. ഈ പറഞ്ഞതൊക്കെ സത്യമാണോ എന്ന്, ഞാൻ എങ്ങനെ അറിയും? നിങ്ങൾക്ക് മിലിയെ അറിയാമോ
💬 Comments
View all comments