0%

Chapter Title : ഭാര്യ ഭർത്താക്കന്മാർ [P B]

Author : P B Read All Parts 4165

വിട്ടു മാറിയത്.

ഞാൻ: ആ വിളിച്ചോ.

പ്രണവ്: ഹലോ കേൾക്കാമോ? ഞാൻ വിളിക്കാൻ തുടങ്ങുവാ.

അപ്പോളാണ് ഞാൻ അത് ഓർത്തത്. ഫോൺ mute ആയിരുന്നു. ഞാൻ പെട്ടെന്ന് അത് unmute ചെയ്തു.

ഞാൻ: ഹലോ, കേൾക്കാം കേട്ടോ. ഫോൺ mute ആയിരുന്നു.

പ്രണവ്: ഓക്കേ, ഓക്കേ. അവൾ എടുക്കുന്നവരെ ഫോൺ ഹോൾഡിൽ ആയിരിക്കുമെ, Mute ചെയ്തോ.

ഞാൻ: ഓക്കേ.

ഫോൺ mute ചെയ്തിട്ട് ഞാൻ സ്പീക്കർ വോളിയം മാക്സിമം കൂട്ടി വെച്ചു. എന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. " താങ്കളുടെ കോൾ ഹോൾഡിൽ വെച്ചിരിക്കുകയാണ് ദയവായി കാത്തിരിക്കുക" ഇതേ സന്ദേശം പല ഭാഷകളിലായി ഞാൻ കേട്ടു. പെട്ടെന്ന് അത് നിലച്ചു.

ഡി എവിടാ നീ? ഫോണിൽ പ്രണവിന്റെ ശബ്ദം. ഞാൻ ഫോൺ ഒന്ന് കൂടി നോക്കി, mute ആണോ എന്ന്.

ഞാൻ ഹോസ്റ്റലിലാ നീ എവിടാ?

ആ ശബ്ദം കേട്ടപ്പോൾ പടപടേ ഇടിച്ചു കൊണ്ടിരുന്ന എന്റെ ഹൃദയം രണ്ട് നിമിഷത്തേക്ക് നിന്ന് പോയി.

മിലിയുടെ ശബ്ദം.

പ്രണവ്: ഞാൻ വീട്ടിൽ.

മിലി: അവൾ എവിടാ? ലാവണ്യ?

പ്രണവ്: അവൾ പുറത്താ.

മിലി: നിനക്ക് എങ്ങനെ മനസ്സിലായി?

പ്രണവ്: എന്ത്?

മിലി: അവൾ ഇവിടെ ഇല്ല എന്ന്.

പ്രണവ്: ആര്?

മിലി: എൻ്റെ റുംമേറ്റ്.

പ്രണവ്: അവൾ അവിടെ ഇല്ലേ?

അവൻ്റെ ശബ്ദത്തിൽ എന്തോ ഒരു പേടി പോലെ എനിക്ക് തോന്നി. എനിക്ക് ഒന്നും മനസിലായില്ല. അവൻ എന്തിനാ അവളുടെ റൂംമേറ്റ് ഇല്ലാത്തതിൽ പേടിക്കുന്നേ എന്ന്.

മിലി: ഇല്ല, അവൾ വീട്ടിൽ പോയി ചക്കരെ.

എൻ്റെ നെഞ്ചിൽ കൂടെ ഒരു ഇടിമിന്നൽ കടന്ന് പോയി. ഞാൻ പകച്ച് അവിടെ ഇരുന്നു.

പ്രണവ്: അതെ, ഞാൻ നിന്നെ കുറച്ച് കഴിഞ്ഞ് വിളിക്കാം.

മിലി: അതെന്താ വിളിച്ചിട്ട് ഉടനെ വെച്ചിട്ട് പോകുന്നേ?

ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു പ്രണവിന് മെസ്സേജ് അയച്ചു. " ഇപ്പോൾ ഫോൺ വെച്ചാൽ നമ്മൾ തമ്മില്‍ ഇനി മേലിൽ സംസാരിക്കില്ല"

അവന്‍ തിരിച്ച് റിപ്ലൈ അയച്ചു "പ്ലീസ്"

"I'm serious, do not hang up the phone or this will be the last time we speak" ഞാൻ തിരിച്ച് റിപ്ലൈ ഇട്ടു.

മിലി: അവൾ എപ്പോഴാ വരുന്നേ?

പ്രണവ്: അറിയില്ല.

മിലി: ഞാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു നീ എന്നെ ഒന്ന് വിളിച്ചാരുന്നെങ്കിൽ എന്ന്, അപ്പോ തന്നെ

💬 Comments

View all comments