0%

Chapter Title : ഭാര്യ ഭർത്താക്കന്മാർ 2 [P B]

Author : P B Read All Parts 13.2K

ചൂഷണം ചെയ്തേനെ.
അല്ല, നിങ്ങൾ എങ്ങനാ പരിചയപ്പെട്ടത്?

പ്രണവ്:  ഞങ്ങൾ S S' ഇൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. വേറെ വേറെ സെക്ഷൻ ആയിരുന്നു എന്നാലും ഇടയ്ക്ക് കാണുമ്പോൾ മിണ്ടുമായിരുന്നു.

ഞാൻ: എന്നോട് നിന്റെ കാര്യം പറഞ്ഞിട്ടേയില്ല.

പ്രണവ്: ഞങ്ങൾ അത്ര കൂട്ടൊന്നുമല്ലായിരുന്നു അന്ന്. ഞാൻ അവിടുന്ന് ജോലി മാറാൻ തുടങ്ങുന്ന സമയത്തായിരുന്നു നിങ്ങടെ ബ്രേക്കപ്പ്. അതവിടെ എല്ലാം പാട്ടായി, അവൾ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ വെറുതെ പൊട്ടിക്കരഞ്ഞതൊക്കെ എല്ലാരും അറിഞ്ഞു. പിന്നെ കുറച്ചുനാൾ ലീവ് ആയിരുന്നു. ഞാൻ ജോലി മാറി അവിടെ നിന്ന് വിട്ടു പോവാണെന്ന് പറയാൻ അവളെ വിളിച്ചതാ.
അപ്പോ അവൾ ഞാൻ പോകുന്നിടത്ത് അവൾക്ക് ജോലി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു. ഞാൻ നോക്കാം എന്ന് പറഞ്ഞു.
അവിടെ ചോദിച്ചപ്പോൾ അവർക്ക് ഒരു പോസ്റ്റ് ഒഴിവുണ്ടായിരുന്നു, പിന്നെ ഞാൻ റെക്കമന്റ് ചെയ്ത് അവിടെ അവൾ ജോലിക്ക് കയറി.

ഞാൻ: അവൾ ജോലി മാറിയതൊന്നും ഞാൻ അറിഞ്ഞില്ല.
തിരക്കിയില്ല എന്ന് വേണം പറയാൻ. കുറെനാൾ എന്റെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നെ ഇവിടെ വന്ന്‌ കഴിഞ്ഞ് ഒന്നിനും സമയമില്ലായിരുന്നു.

പ്രണവ്: അതെന്താ വേറെ എന്തെങ്കിലും സെറ്റ് ആയോ?

ഞാൻ: കഷ്ടപ്പാടും ദുരിതവും കൊണ്ടാടാ.

പ്രണവ്: ഓ, സോറി.

ഞാൻ: പക്ഷേ ഞാൻ വിചാരിച്ചിരുന്നത് അവൾ നല്ലൊരു നിലയിൽ എത്തി കാണുമെന്നാ, അവൾക്ക് അതിനുള്ള കഴിവുണ്ട്.

പ്രണവ്: ഇവിടെ കഴിവുണ്ടായിട്ടും കാര്യമൊന്നുമില്ല അളിയാ, ആരെയും പറ്റിക്കാനും വഞ്ചിക്കാനും മനസ്സില്ലേൽ എങ്ങും എത്താൻ പറ്റില്ല. അങ്ങനെ ഉള്ളവര് മാത്രമേ ഇവിടെ കേറി പോകത്തുള്ളൂ. എനിക്കും അവർക്കും

💬 Comments

View all comments