Chapter Title : ഭാര്യവീട് [ഏകലവ്യൻ]
വഴങ്ങി നീതു ചായയുമായി ഹരിയുടെ അടുത്തേക്ക് വേച്ചു വേച്ച് നടന്നു. അവൾ പോയ ശേഷം ശ്യാമള ഷൈമയോട് സംസാരം തുടർന്നു.
“മോളെ അവനൊരു മുഷിച്ചലും ഉണ്ടാക്കരുതേ.. ശശിയേട്ടൻ പോയതിൽ പിന്നെ ഇവിടെ ആകെ ഉണ്ടായ ഒരു ആൺതുണയാണ്..”
“ഏയ്യ് ഒന്നുമില്ലമേ.. ഏട്ടൻ ഹാപ്പി ആണ്..”
“അവൻ ഇവിടെ വന്നാലൊക്കെ എനിക്ക് ഒരു തരം ആദിയാണ്. അവനു എന്തെങ്കിലും കുറവ് ഉണ്ടാകുന്നുണ്ടോ എന്ന് കരുതി. നിനക്കറിയാലോ. നീതുവിന്റെ കല്യാണം എല്ലാം നോക്കുന്നത് അവനല്ലേ.. വേറൊരു മരുമകൻ ഉള്ളത് ഹേമക്ക് തന്നെ ഗുണമില്ല.. ആ കാലത്ത് ഇവൻ ചെയ്ത് തരുന്നതൊക്കെ ഓർത്തപ്പോ..”
“അതിനൊന്നും ഒരു കുഴപ്പവും ഇല്ലാലോമ്മേ.. അതിനു ഹരിയേട്ടൻ എന്തെങ്കിലും പറഞ്ഞോ??”
“അതല്ല മോളെ.. നിങ്ങൾക്കൊരു കൊച്ച് വേണ്ടേ?? ഇങ്ങനെ വൈകുന്നെങ്കിൽ ഒരു ഡോക്ടറെ കാണിച്ചൂടെ..?”
“ഹ്മ്മ് മനസ്സിലായി.. അമ്മ ഓരോന്നും പറഞ് കരയാനുള്ള പരിപാടി ആണ്.”
വിതുമ്പാൻ തുടങ്ങിയ ശ്യാമളയുടെ മുഖം കണ്ട് ഷൈമ പറഞ്ഞു..
“കാണിച്ചതാണമ്മേ.. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞതാ. ഇനിയും വൈകുവാണെങ്കിൽ വീണ്ടും കാണിക്കാം എന്ന് പറഞ്ഞിട്ടുണ്ട്..”
ശ്യാമള ഒന്നും മിണ്ടിയില്ല.
“ഈ ഓടിന്റെ തണുപ്പ് നോക്കാം എന്നാ ഹരിയേട്ടൻ പറയുന്നേ.” അതും പറഞ് ഷൈമ ഒന്നു പുഞ്ചിരിച്ചു.
കലങ്ങിയ കണ്ണുകൾ ചുളിഞ് ശ്യാമളയുടെ ചുണ്ടിലും ചെറിയ ചിരി വിടർന്നു. അവർ പരസ്പരം നോക്കി...
“ഹയ്.. നീതു കുട്ടിയോ??”
ചായയുമായി ഹരിയുടെ അടുത്തെത്തിയ നീതുവിനെ കണ്ട് അവൻ ഒന്നമ്പരന്നു. നീതു നാണം കൊണ്ട് തല കുനിച്ചു.
“ഐഡിയ ആരുടേതാ നിന്റേതോ?? ചേച്ചിയുടെയോ??”
ഹരി ചായ വാങ്ങിയ ശേഷം അവന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ തല താഴ്ത്തിയവൾ തിരിഞ്ഞു. അത് കണ്ട് ഹരിക്ക് ചിരി വന്നു. ഒന്നും അങ്ങ് മെനയാകുന്നില്ലല്ലോ...
നീതു വേഗം അടുക്കളയിലേക്ക് നടന്നു. വാതിൽക്കൽ എത്തിയപ്പോൾ അവരുടെ സംസാരത്തിനു ചെവിയോർത്തു. ഹരിയേട്ടൻ പറഞ്ഞത് പ്രകാരമാണ് ഇവിടെ നിൽക്കാൻ വന്നതെന്നവളറിഞ്ഞു. അവരുടെ സംസാരത്തിനിടയിൽ പെടാതെ അവൾ റൂമിലേക്ക് തിരിച്ചു പോയി വാതിലടച്ച് കട്ടിലിൽ കമിഴ്ന്നു കിടന്നു. വെറുതെ ഓരോ ചിന്തകൾ കാട്കയറാൻ വേലി പൊട്ടിക്കുമ്പോൾ ഫോണിൽ മെസ്സേജ് വന്നു വീഴുന്ന ശബ്ദം. എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ
💬 Comments
View all comments