Chapter Title : ഭാര്യവീട് [ഏകലവ്യൻ]
ഈ ചായ അവനു കൊണ്ടു കൊടുക്ക്..” അമ്മ പറഞ്ഞു.
“ഇവൾ കൊണ്ടു കൊടുക്കട്ടെ അമ്മേ..” ഷൈമയുടെ സ്വരം..
“ഏയ്യ് ഞാനോ??” നീതു ഞെട്ടി..
“അതെ നി തന്നെ.. ഇന്നാ കൊണ്ടു കൊടുക്ക്.. ആണുങ്ങളെ കാണുമ്പോ നാണം വരുന്നതൊക്കെ ഒന്നു മാറട്ടെ.. ഇനി നീയും ഇത് പോലെ ചെയ്യാനുള്ളതാ.. പൊ..”
ഷൈമ അവളെ ഉന്തി പറഞ്ഞയച്ചു. നിർബന്ധത്തിന് വഴങ്ങി നീതു ചായയുമായി ഹരിയുടെ അടുത്തേക്ക് വേച്ചു വേച്ച് നടന്നു. അവൾ പോയ ശേഷം ശ്യാമള ഷൈമയോട് സംസാരം തുടർന്നു.
“മോളെ അവനൊരു മുഷിച്ചലും ഉണ്ടാക്കരുതേ.. ശശിയേട്ടൻ പോയതിൽ പിന്നെ ഇവിടെ ആകെ ഉണ്ടായ ഒരു ആൺതുണയാണ്..”
“ഏയ്യ് ഒന്നുമില്ലമേ.. ഏട്ടൻ ഹാപ്പി ആണ്..”
“അവൻ ഇവിടെ വന്നാലൊക്കെ എനിക്ക് ഒരു തരം ആദിയാണ്. അവനു എന്തെങ്കിലും കുറവ് ഉണ്ടാകുന്നുണ്ടോ എന്ന് കരുതി. നിനക്കറിയാലോ. നീതുവിന്റെ കല്യാണം എല്ലാം നോക്കുന്നത് അവനല്ലേ.. വേറൊരു മരുമകൻ ഉള്ളത് ഹേമക്ക് തന്നെ ഗുണമില്ല.. ആ കാലത്ത് ഇവൻ ചെയ്ത് തരുന്നതൊക്കെ ഓർത്തപ്പോ..”
“അതിനൊന്നും ഒരു കുഴപ്പവും ഇല്ലാലോമ്മേ.. അതിനു ഹരിയേട്ടൻ എന്തെങ്കിലും പറഞ്ഞോ??”
“അതല്ല മോളെ.. നിങ്ങൾക്കൊരു കൊച്ച് വേണ്ടേ?? ഇങ്ങനെ വൈകുന്നെങ്കിൽ ഒരു ഡോക്ടറെ കാണിച്ചൂടെ..?”
“ഹ്മ്മ് മനസ്സിലായി.. അമ്മ ഓരോന്നും പറഞ് കരയാനുള്ള പരിപാടി ആണ്.”
വിതുമ്പാൻ തുടങ്ങിയ ശ്യാമളയുടെ മുഖം കണ്ട് ഷൈമ പറഞ്ഞു..
“കാണിച്ചതാണമ്മേ.. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞതാ. ഇനിയും വൈകുവാണെങ്കിൽ വീണ്ടും കാണിക്കാം എന്ന് പറഞ്ഞിട്ടുണ്ട്..”
ശ്യാമള ഒന്നും മിണ്ടിയില്ല.
“ഈ ഓടിന്റെ തണുപ്പ് നോക്കാം എന്നാ ഹരിയേട്ടൻ പറയുന്നേ.” അതും പറഞ് ഷൈമ ഒന്നു പുഞ്ചിരിച്ചു.
💬 Comments
View all comments