Chapter Title : ഭാര്യവീട് [ഏകലവ്യൻ]
കലങ്ങിയ കണ്ണുകൾ ചുളിഞ് ശ്യാമളയുടെ ചുണ്ടിലും ചെറിയ ചിരി വിടർന്നു. അവർ പരസ്പരം നോക്കി...
“ഹയ്.. നീതു കുട്ടിയോ??”
ചായയുമായി ഹരിയുടെ അടുത്തെത്തിയ നീതുവിനെ കണ്ട് അവൻ ഒന്നമ്പരന്നു. നീതു നാണം കൊണ്ട് തല കുനിച്ചു.
“ഐഡിയ ആരുടേതാ നിന്റേതോ?? ചേച്ചിയുടെയോ??”
ഹരി ചായ വാങ്ങിയ ശേഷം അവന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ തല താഴ്ത്തിയവൾ തിരിഞ്ഞു. അത് കണ്ട് ഹരിക്ക് ചിരി വന്നു. ഒന്നും അങ്ങ് മെനയാകുന്നില്ലല്ലോ...
നീതു വേഗം അടുക്കളയിലേക്ക് നടന്നു. വാതിൽക്കൽ എത്തിയപ്പോൾ അവരുടെ സംസാരത്തിനു ചെവിയോർത്തു. ഹരിയേട്ടൻ പറഞ്ഞത് പ്രകാരമാണ് ഇവിടെ നിൽക്കാൻ വന്നതെന്നവളറിഞ്ഞു. അവരുടെ സംസാരത്തിനിടയിൽ പെടാതെ അവൾ റൂമിലേക്ക് തിരിച്ചു പോയി വാതിലടച്ച് കട്ടിലിൽ കമിഴ്ന്നു കിടന്നു. വെറുതെ ഓരോ ചിന്തകൾ കാട്കയറാൻ വേലി പൊട്ടിക്കുമ്പോൾ ഫോണിൽ മെസ്സേജ് വന്നു വീഴുന്ന ശബ്ദം. എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ഇൽ നിന്നു ഹായ് എന്നൊരു മെസ്സേജ്. ഞാനതു തുറന്നു. ഇമേജ് ഒന്നും ഉണ്ടായില്ല. മെസേജ് സീൻ ചെയ്ത് നിർത്തി. ഒരു മിനുട്ട് കഴിഞ്ഞപ്പോൾ വീണ്ടും മെസ്സേജ് ‘എന്താ മിണ്ടാത്തെ..’ എന്ന് ചോദിച്ചിട്ട്. ഇമേജ് ഒന്നും ഇല്ലാഞ്ഞത് കൊണ്ട് ആർക്കോ നമ്പർ മാറിയതാവും എന്ന് വിചാരിച് ഞാൻ ആരാ എന്ന് തിരിച്ചയച്ചു.
“നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട്.”
“എന്നെയോ?? എവിടുന്ന്?? ഇതാരാ??”
എനിക്ക് ആകെ ആകാംഷയായി..
“പെണ്ണ് കാണലിനു..”
ആദിയേട്ടൻ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. ചെറിയ ചിരി വിടർന്നു.
“ആദിയേട്ടനാണോ??”
“ഹ ഹ..കണ്ടു പിടിച്ചല്ലോ..”
ഞാൻ അതിനു മറുപടിയായി ചിരിക്കുന്ന രണ്ട് ഇമോജി അയച്ച ശേഷം ചോദിക്കാൻ തുടങ്ങി.
“അവിടെ എത്തിയോ??”
💬 Comments
View all comments