0%

Chapter Title : ഭാര്യയുടെ അവിഹിതം [Asuran]

Author : asuran Read All Parts 1.9K

അന്ധകാരത്തിൽ മൂടിയിരിക്കുന്നു. ഷെഡിൽ ദീപ്ശിഖയുടെ കാറും കാണാനില്ല. ദീപ്ശിഖ ജോലി കഴിഞ്ഞ് എത്താനുള്ള സമയം ആയലോ. പിന്നെ എന്താണ് വീട്ടിൽ ലൈറ്റ് ഒന്നും ഇടാതെ ഇരിക്കുന്നത്. മോഹൻ തന്റെ കൈയിലുള്ള ചാവി ഉപയോഗിച്ച് ഉള്ളിൽ കയറി. ദീപ്ശിഖ അവിടെ ഉള്ള യാതൊരുവിധ ലക്ഷണവും കാണിച്ചില്ല.

മോഹൻ മുറിയിൽ പോയി നോക്കുമ്പോൾ ദീപ്ശിഖ ഉപയോഗിക്കുന്ന ഡ്രസ് മേക്കപ്പ് സാധനങ്ങൾ അങ്ങനെ യാതൊരുവിധ സാധനവും ദീപ്ശിഖയുടേതായി കണ്ടില്ല. ദീപ്ശിഖയെ ഫോണ് ചെയ്തു നോക്കി, റിങ് പോകുന്നുണ്ട് പക്ഷെ അറ്റൻഡ് ചെയ്യുന്നില്ല. മോഹനു എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ഡൈനിങ് റൂമിൽ പോയി നോക്കുമ്പോൾ ദീപ്ശിഖയുടെ കൈപ്പടയിൽ ഉള്ള ഒരു കുറിപ്പ് കിട്ടി.

"ഞാൻ പോകുന്നു. എന്നെ ഇനി അന്വേഷിക്കേണ്ട."

ആ കുറിപ്പ് വായിച്ചതും മോഹൻ ഇതികർത്തവ്യമൂഢനായി ഇരുന്നു. അയാളുടെ ചിന്തകൾ ഭൂതകാലത്തേക്ക് പാഞ്ഞു.

തന്റെ അനിയൻ മഹേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ദീപ്ശിഖ എന്ന പേരാണ് തന്നെ ഒരുപാട് ആകർഷിച്ചത്. ആദ്യമായി അനിയന്റെ ഒപ്പം വീട്ടിൽ വന്നപ്പോൾ ആ സൗന്ദര്യം തന്റെ മനസ്സ് മയക്കി. അനാഥയാണ് എന്നറിഞ്ഞപ്പോൾ വീട്ടുകാർ കല്യാണത്തിന് എതിർത്തെങ്കിലും തന്റെ നിർബന്ധത്തിന് വഴങ്ങി ആ കല്യാണം നടത്തി തന്നു. നീണ്ട ഇരുപത്തി രണ്ടു വർഷത്തെ ദാമ്പത്യം. ഞങ്ങൾക്ക് രണ്ടു പെണ്കുട്ടികള് നിഷയും കാവ്യയും രണ്ടു പേരും ദൂരെ ഹോസ്റ്റലിൽ നിന്നും മെഡിസിന് പഠിക്കുന്നു. മൂത്ത മകൾ നിഷ മൂന്നാം വർഷവും കാവ്യ ഒന്നാം വർഷവും. ഈ ഇരുപത്തിരണ്ടു വർഷവും അവൾ തന്റെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും യാതൊരുവിധ പരാതിയും ഉണ്ടാക്കാതെ കൊണ്ടു

💬 Comments

View all comments